Haridas Murder | ഹരിദാസ് വധം: ബിജെപി നഗരസഭാ കൗണ്‍സിലര്‍ ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പിച്ചു
കണ്ണൂര്‍: (www.kvartha.com) പുന്നോല്‍ താഴെ വയലിലെ സിപിഎം പ്രവര്‍ത്തകനായ ഹരിദാസനെ വധിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ കെ ലിജേഷ് ഒന്നാം പ്രതിയായും മറ്റ് 16 പേരെയും പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പിച്ചു. കൊലപാതകം നടന്ന് 88-ാം ദിവസമാണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കുന്നത്. ബിജെപി മണ്ഡലം പ്രസിഡന്റ് കൂടിയായ കെ ലിജേഷ്, മണ്ഡലം സെക്രടറി മള്‍ടി പ്രജി എന്നിവരാണ് പ്രധാന പ്രതികള്‍.
ധര്‍മടം അണ്ടലൂര്‍ സ്വദേശിയും അധ്യാപികയുമായ പി രേഷ്മ കേസില്‍ പതിനഞ്ചാം പ്രതിയാണ്. തിരിച്ചറിഞ്ഞ 17 പ്രതികളില്‍ 15 പേരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്. പി രേഷ്മയടക്കം രണ്ട്പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റുള്ളവര്‍ റിമാന്‍ഡിലാണ്.
Powered by Info News For You

കേസില്‍ പ്രതികളായ കെ വി വിമിന്‍, ദേവികൃപയില്‍ അമല്‍ മനോഹരന്‍, ചാലിക്കണ്ടി വീട്ടില്‍ സി കെ അശ്വന്ത്, ചെള്ളത്ത് കിഴക്കയില്‍ സി കെ അര്‍ജുന്‍, ചാലിക്കണ്ടി വീട്ടില്‍ ദീപക് സദാനന്ദന്‍, സോപാനത്തില്‍ കെ അഭിമന്യു, പന്തക്കല്‍ വയലില്‍പീടിക ശിവഗംഗയില്‍ പി കെ ശരത്ത്, മാടപ്പീടികയിലെ ആത്മജ് എസ് അശോക് എന്നിവരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി തള്ളിയിരുന്നു.
Keywords: Kannur, News, Kerala, Murder, Murder case, Crime, Accused, BJP, CPM, Workers, Case, Haridas murder: BJP municipal councilor files first chargesheet.
Keywords: Kannur, News, Kerala, Murder, Murder case, Crime, Accused, BJP, CPM, Workers, Case, Haridas murder: BJP municipal councilor files first chargesheet.
Powered by Info News For You

Comments
Post a Comment