Gold Price | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 120 രൂപയാണ് ബുധനാഴ്ച വര്‍ധിച്ചത്. ഇതോടെ ഒരാഴ്ച കൊണ്ട് പവന് 1,320 രൂപ കൂടി. ചൊവ്വാഴ്ച മാത്രം പവന് 480 രൂപ കൂടിയിരുന്നു. നിലവില്‍ പവന് 38,320 രൂപയിലും ഗ്രാമിന് 4,790 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
മെയ് മാസം ആദ്യം തകര്‍ന്നിരുന്ന വിലയാണ് ഇപ്പോള്‍ ഉയരങ്ങളിലെത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലേയും, ഡെല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളും പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,862.23 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച ഇത് 1,856 ഡോളറായിരുന്നു.
Powered by Info News For You

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Trending, gold, Price, Business, Gold Price May 25 in Kerala.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Trending, gold, Price, Business, Gold Price May 25 in Kerala.
Powered by Info News For You

Comments
Post a Comment