Gehlot slams BJP | 'അടുത്തിടെ നടന്ന കലാപങ്ങളിൽ പ്രതികൾ ഇറ്റലിക്കാരല്ല, ആർഎസ്എസും ബിജെപിയുമാണ്; കലാപത്തിൽ അവർക്ക് നേട്ടമുണ്ട്'; കടന്നാക്രമിച്ച് രാജസ്താൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

ജയ്പൂർ: (www.kvartha.com) സംസ്ഥാനത്തെ വർഗീയ കലാപങ്ങളിൽ ബിജെപിക്കും ആർഎസ്‌എസിനും എതിരെ ആഞ്ഞടിച്ച് രാജസ്താൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കലാപത്തിൽ നിന്ന് ബിജെപിക്ക് നേട്ടമുണ്ടെന്നും ഈ കലാപത്തിലെ പ്രതികളെല്ലാം ആർഎസ്എസ്-ബിജെപിക്കാരാണെന്നും ഇറ്റലിയിൽ നിന്ന് വന്നവരല്ലെന്നും ഗെലോട്ട് പറഞ്ഞു. ബിജെപി തന്നെ അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
  
Jaipur, Rajasthan, News, India, RSS, BJP, Communal violence, Chief Minister, Political Party, Politics, Economic Crisis, Top-Headlines, Accused Of Recent Riots Are From RSS-BJP, Not Italy, The Party That Benefits From Riots Is Instigating Them : Ashok Gehlot

'എവിടെ കലാപം ഉണ്ടായാലും ഒരു കാര്യം മനസിലാക്കണം, കലാപം കൊണ്ട് ആർക്കാണ് നേട്ടം. കലാപം കൊണ്ട് നേട്ടം കൊയ്യുന്ന പാർടിയാണ് കലാപം നടത്തുന്നത് എന്ന് മനസിലാക്കുക. കലാപത്തിൽ കോൺഗ്രസിന് നേട്ടമുണ്ടോ? അവർ നമ്മെ അപകീർത്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

രാജ്യത്തെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. സംഘർഷത്തിന്റെ അന്തരീക്ഷമുണ്ട്, അക്രമത്തിന്റെ അന്തരീക്ഷമുണ്ട്. ഓരോ മതപരമായ ഘോഷയാത്രയ്ക്കിടയിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നു, എവിടെ തെരഞ്ഞെടുപ്പ് നടന്നാലും കൂടുതൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടാൻ തുടങ്ങുന്നു. കലാപത്തിൽ നിന്ന് നേട്ടമുണ്ടാക്കുന്ന പാർടി അവരെ പ്രേരിപ്പിക്കുകയാണ്. അവരുടെ അജൻഡ ഹിന്ദുത്വമാണ്. യുപിയിലെ 403 നിയമസഭാ സീറ്റുകളിൽ ന്യൂനപക്ഷത്തിന് ഒരു സീറ്റ് പോലും ബിജെപി നൽകിയില്ല.

പണപ്പെരുപ്പം മോശമാവുകയാണ്. രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് ചർചയുണ്ടായി, ആ ജോലികൾ എവിടെപ്പോയി. തൊഴിലില്ലായ്മ ഭയാനകമാണ്. ഇതിന് പുറമെ സംഘർഷാവസ്ഥയും സംഘർഷാന്തരീക്ഷവും നിലനിൽക്കുന്നുണ്ട്. ജനാധിപത്യവും ഭരണഘടനയും അനുസരിച്ചാണ് രാജ്യം പ്രവർത്തിക്കേണ്ടത്. എന്നാൽ ബിജെപി ഭരണഘടന കാറ്റിൽ പറത്തുകയാണ്', അദ്ദേഹം പറഞ്ഞു.

Keywords: Jaipur, Rajasthan, News, India, RSS, BJP, Communal violence, Chief Minister, Political Party, Politics, Economic Crisis, Top-Headlines, Accused Of Recent Riots Are From RSS-BJP, Not Italy, The Party That Benefits From Riots Is Instigating Them : Ashok Gehlot.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?