Ganguly buys home | സൗരവ് ഗാംഗുലി കൊല്‍കതയില്‍ 40 കോടി രൂപയുടെ വീട് വാങ്ങി; 48 വര്‍ഷം താമസിച്ചിരുന്ന വീട് വിട്ടുപോകാന്‍ പ്രയാസമെന്ന് മുൻ ഇൻഡ്യൻ നായകൻ

കൊല്‍കത: (www.kvartha.com) ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി സെന്‍ട്രല്‍ കൊല്‍കതയില്‍ 40 കോടി രൂപയ്ക്ക് പുതിയ വീട് വാങ്ങി. ലോവര്‍ റൗഡണ്‍ സ്ട്രീറ്റിലെ രണ്ട് നില കെട്ടിടത്തോടുകൂടിയ 23.6 കോട്ട പ്ലോടാണിത്. നിലവിലെ കെട്ടിടം പൊളിച്ച് പുതിയ വീട് പണിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

Sourav Ganguly buys Rs 40-crore home in Kolkata, National, News, Top-Headlines, Kolkata, West Bengal, Ganguly, House, Crores.

ഗാംഗുലി നിലവില്‍ ബെഹാലയിലെ ബിരെന്‍ റോയ് റോഡിലുള്ള കുടുംബ വീട്ടിലാണ് താമസിക്കുന്നത്. ബെഹാലയില്‍ വളര്‍ന്ന അദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച ക്രികറ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളായി മാറി. സെന്‍ട്രല്‍ കൊല്‍കതയില്‍ ഒരു പുതിയ വീട് കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും യാത്ര ചെയ്യാന്‍ സൗകര്യപ്രദമാണെന്നും ഗാംഗുലി അടുത്തിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

'സ്വന്തമായി വീടുണ്ടായതില്‍ സന്തോഷമുണ്ട്. സെന്‍ട്രല്‍ ഏരിയയില്‍ താമസിക്കുന്നത് സൗകര്യപ്രദമായിരിക്കും. പക്ഷേ, 48 വര്‍ഷം താമസിച്ചിരുന്ന വീട് വിട്ടുപോകാന്‍ പ്രയാസമാണ്,' ഗാംഗുലി പറഞ്ഞു. ബിസിനസുകാരായ അനുപമ ബാഗ്രി, അവളുടെ അമ്മാവന്‍ കേശവ് ദാസ് ബിനാനി, മകന്‍ നികുഞ്ച് എന്നിവരായിരുന്നു പുതുതായി വാങ്ങിയ വസ്തുവിന്റെ വില്‍പ്പനക്കാര്‍. അമ്മ നിരുപ ഗാംഗുലി, ഭാര്യ ഡോണ, മകള്‍ സന എന്നിവര്‍ക്കൊപ്പം ഗാംഗുലി തന്റെ പുതിയ വീട്ടില്‍ താമസിക്കുമെന്നാണ് ലഭ്യമായ വിവരം.

Keywords: Sourav Ganguly buys Rs 40-crore home in Kolkata, National, News, Top-Headlines, Kolkata, West Bengal, Ganguly, House, Crores.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?