Found Dead | ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; മകന്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍
കോഴിക്കോട്: (www.kvartha.com) വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനെ കുത്തേറ്റ് മരിച്ച നിലയിലും മകനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി. കുഞ്ഞിപ്പുര മുക്കിലെ സ്റ്റേഷനറി കടയില്‍ ജോലിക്കാരനായ പറമ്പത്ത് സൂപ്പി (62) ആണ് മരിച്ചത്. കോഴിക്കോട് ഇരിങ്ങണ്ണൂര്‍ മുടവന്തേരി റോഡില്‍ ഞായറാഴ്ച രാത്രി 10.45 മണിയോടെയാണ് സംഭവം.
ഗൃഹനാഥനെ കുത്തിയെന്ന് പറയുന്ന മകന്‍ മുഹമ്മദലി(31)യെയാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമെന്നാണ് വിവരം. മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
Powered by Info News For You

സൂപ്പിയുടെ ഭാര്യ നഫീസ (55), മറ്റൊരു മകന്‍ മുനീര്‍ (28) എന്നിവര്‍ക്കും പരിക്കുണ്ട്. ഇവര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സൂപ്പിയുടെ മറ്റൊരു മകള്‍ മുനീറ ഭര്‍തൃ വീട്ടിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kozhikode, News, Kerala, Found Dead, Injured, Death, Police, Hospital, Treatment, Man found dead and his son injured in Kozhikode.
Keywords: Kozhikode, News, Kerala, Found Dead, Injured, Death, Police, Hospital, Treatment, Man found dead and his son injured in Kozhikode.
Powered by Info News For You

Comments
Post a Comment