Found Dead | 'സിനിമയ്ക്ക് പോകാന്‍ ഭര്‍ത്താവ് വിസമ്മതിച്ചത് ഇഷ്ടപ്പെട്ടില്ല'; പിന്നാലെ 20 കാരിയായ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഹൈദരാബാദ്: (www.kvartha.com) 20 കാരിയായ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വികാരാബാദ് ജില്ലയിലെ താണ്ടൂര്‍ സ്വദേശിനി സ്വാതിയാണ് മരിച്ചത്. ഹൈദരാബാദിലെ ശങ്കര്‍പ്പള്ളിയിലാണ് സംഭവം.
ശങ്കര്‍പ്പള്ളി പൊലീസ് പറയുന്നത്: സിനിമയ്ക്ക് പോകാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്. സ്വാതിയും 22 കാരനായ രാജുവും തമ്മില്‍ വിവാഹിതരായിട്ട് അധിക നാളായിരുന്നില്ല. പ്രണവിവാഹമായിരുന്നു.
ബന്ധുക്കളുടെ എതിര്‍പിനെ വകവയ്ക്കാതെ വിവാഹിതരായ ഇവര്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. സിനിമയ്ക്ക് പോവാന്‍ നിര്‍ബന്ധം പിടിച്ച സ്വതിയോട് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജു എതിര്‍ത്തു. തുടര്‍ച്ചയായി നിഷേധമുണ്ടായതോടെ സ്വാതി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഹോടെല്‍ ജോലിക്കാരനാണ് രാജു. സംഭവം നടക്കുമ്പോള്‍ രാജു ജോലിസ്ഥലത്തായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment