Found Dead | 'അമ്മയുടെ കയ്യില്‍നിന്ന് പുഴയില്‍ വീണ് കാണാതായി'; 11 മാസം പ്രായമായ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തി


മലപ്പുറം: (www.kvartha.com) പുഴയില്‍ വീണ് കാണാതായ 11 മാസം പ്രായമായ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ നിന്ന് അമ്മയുടെ കയ്യില്‍നിന്ന് അബദ്ധത്തിലാണ് കുട്ടി താഴേക്ക് വീണതെന്നാണ് വിവരം. ഇവിടെനിന്ന് രണ്ട് കിലോമീറ്ററിലേറെ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്ക്ക് താഴ്ഭാഗത്ത് കുടുങ്ങി കിടക്കുന്ന മൃതദേഹം ഞായറാഴ്ച  ഉച്ചയോടെ മീന്‍പിടിക്കാനെത്തിയ യുവാവാണ് കണ്ടത്. കരയോടുചേര്‍ന്ന് ചപ്പുചവറുകള്‍ക്കിടയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം. യുവാവ് ഉടന്‍തന്നെ നാട്ടുകാരെയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. 

News,Kerala,State,Child,Dead Body,Death,Local-News,Obituary,Police, Body of a missing baby who fell into a river found


പെരിന്തല്‍മണ്ണ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ചേര്‍ന്നാണ് മൃതദേഹം കരയിലേക്കെത്തിച്ചത്. എസ് ഐ സി കെ നൗശാദിന്റെ നേതൃത്വത്തില്‍ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: News,Kerala,State,Child,Dead Body,Death,Local-News,Obituary,Police, Body of a missing baby who fell into a river found

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?