Football Player Died | പികപ് വാനും സ്‌കൂടറും കൂട്ടിയിടിച്ച് ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം


കോഴിക്കോട്: (www.kvartha.com) ഫുട്ബോള്‍ താരം വാഹനാപകടത്തില്‍ മരിച്ചു. ഫ്രാന്‍സിസ് റോഡ് തോട്ടൂളിപ്പാടം ദാറുല്‍ ഹസയില്‍ ഇസ്ഹാം മിസ് അബ് (താപ്പ-45)ആണ് മരിച്ചത്. മീഞ്ചന്തയില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിനും വട്ടക്കിണറിനുമിടയില്‍ ചൊവ്വാഴ്ച പുലര്‍ചെ ഉണ്ടായ അപകടത്തിലാണ് മരണം. 

എണ്ണപ്പലഹാര കച്ചവടം നടത്തിയിരുന്ന മിസ് അബ് കടകളില്‍ പലഹാരം വിതരണം ചെയ്യാനായി സ്‌കൂടറില്‍ മീഞ്ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടെ എതിരെ മീനുമായി വന്ന പികപ് വാന്‍ സ്‌കൂടറുമായി ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
News,Kerala,State,Kozhikode,Football,Player,Death,Accident,Obituary, Football player died in a accident at Kozhikode



നഗരത്തിലെ മികച്ച ഫുട്ബോള്‍ താരമായിരുന്നു. എം എം ഹൈസ്‌കൂളിന് വേണ്ടി 1997-98 വര്‍ഷം സുബ്രദോ മുഖര്‍ജി കപ് സ്‌കൂളിന് നേടിക്കൊടുത്ത ടീമിലെ കളിക്കാരനായിരുന്നു. ആ വര്‍ഷംതന്നെ കേരളാ ടീമിനെ പ്രതിനിധീകരിച്ച് ബിഹാറില്‍ നടന്ന ഇന്റര്‍സ്റ്റേറ്റ് സ്‌കൂള്‍ ടൂര്‍നമെന്റിലും കളിച്ചു. ഗുരുവായൂരപ്പന്‍ കോളജ് ടീമിന് വേണ്ടിയും കേരള ജൂനിയര്‍ ടീമിന് വേണ്ടിയും ജേഴ്സിയണിഞ്ഞിട്ടുണ്ട്.

പരപ്പില്‍ ശാദുലിപ്പള്ളി മുക്രി ഉമ്മറിന്റെയും റുഖിയയുടെയും മകനാണ്. ഭാര്യ: റൂബീന. മകള്‍: അസ റുഖിയ. സഹോദരങ്ങള്‍: ഇക്ബാല്‍ (ഓവര്‍സീയര്‍, കോഴിക്കോട് കോര്‍പറേഷന്‍), ഇസ്ഹാഖ്, അസിബിയ, ഇസ്മായില്‍, ഇര്‍ശാദ്, ഹസീന.

Keywords: News,Kerala,State,Kozhikode,Football,Player,Death,Accident,Obituary, Football player died in a accident at Kozhikode

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?