Fire in Textile Shop | മാന്നാര്‍ പരുമലയില്‍ തുണിക്കടയ്ക്ക് തീപിടിച്ചു; ആളപായമില്ല
ആലപ്പുഴ: (www.kvartha.com) മാന്നാര്‍ പരുമലയില്‍ വന്‍ തീപിടിത്തം. മെട്രോ സില്‍ക്‌സ് (Mannar Metro Silks) എന്ന തുണിക്കടക്കാണ് തീ പിടിച്ചത്. രണ്ടാം നിലയിലാണ് തീപിടുത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു. വ്യാഴാഴ്ച പുലര്‍ചയോടെയാണ് സംഭവമുണ്ടായത്.
നാട്ടുകാര്‍ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സിനെ അറിയിക്കികയും ചെയ്തു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണക്കാന്‍ ഉള്ള നടപടികള്‍ തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടം സംവഭിച്ചതായാണ് വിലയിരുത്തല്‍. ഷോര്‍ട് സര്‍ക്യൂടാണ് തീപടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Alappuzha, News, Kerala, Fire, Alappuzha: Fire in textile shop.
Powered by Info News For You

Comments
Post a Comment