Employment Exchange | സ്‌കൂളുകളിലെ താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേന്‍ജ് വഴി; പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം, ഒഴിവുകള്‍ നികത്താന്‍ വൈകുമെന്ന ആശങ്കയില്‍ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക ഒഴിവുകളിലെ താല്‍ക്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്സ്ചേന്‍ജ് വഴി നടത്താന്‍ സര്‍കാര്‍ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീരുമാനം വ്യക്തമാക്കാതെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കത്ത് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് 'തുടര്‍നടപടികള്‍ക്ക്' അയച്ചുകൊടുത്തു.

വകുപ്പ് ഉത്തരവില്ലാതെ എന്തു നടപടി സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഉപഡയറക്ടര്‍മാര്‍. എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ഈമാസം പത്തിന് അയച്ച കത്ത് തുടര്‍നടപടികള്‍ക്കെന്ന പേരില്‍ ബുധനാഴ്ചയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജില്ലകളിലേക്ക് അയച്ചത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെ, ഈ നടപടിക്രമം പാലിച്ചുനീങ്ങിയാല്‍ സ്‌കൂളുകളിലെ ഒഴിവുകള്‍ നികത്താന്‍ വൈകുമെന്ന ആശങ്കയിലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍.

Thiruvananthapuram, News, Kerala, Education, School, Job, School temporary appointment through employment exchange

ഒഴിവുകള്‍ നികത്തുന്നതിനുള്ള അഭിമുഖം മിക്ക സ്‌കൂളുകളിലും ആരംഭിച്ചുകഴിഞ്ഞു. പിടിഎയുടെ (അധ്യാപക രക്ഷാകര്‍ത്യ സമിതി) നേതൃത്വത്തില്‍ അപേക്ഷകരെ വിളിച്ച് അഭിമുഖം നടത്തിയാണ് നിയമനം. എന്നാല്‍, ഇതിനു പകരം ഒഴിവുകള്‍ നിയമപ്രകാരം എംപ്ലോയ്‌മെന്റ് എക്സ്ചേന്‍ജില്‍ അറിയിച്ച് നിയമനം നടത്തണമെന്നാണ് എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ കത്തില്‍ പറയുന്നത്.

എക്സ്ചേന്‍ജുകളില്‍നിന്നു യോഗ്യതയും സംവരണവും അടക്കമുള്ള വ്യവസ്ഥകള്‍ പരിഗണിച്ചുനല്‍കുന്ന പട്ടികയിലുള്ളവരുടെ അഭിമുഖം നടത്തി താല്‍ക്കാലിക നിയമനം നടത്തണമെന്നാണു നിര്‍ദേശം. പുതിയ ഉത്തരവ് വിദ്യാലയാധികൃതരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സര്‍കാാര്‍ ഉത്തരവുകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലുള്ള നിര്‍ദേശമായതിനാല്‍ തള്ളാനും കഴിയാത്ത അവസ്ഥയാണ്.

Keywords: Thiruvananthapuram, News, Kerala, Education, School, Job, School temporary appointment through employment exchange.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?