Election Commissioner | രാജീവ് കുമാർ പദവിയിലെത്തുന്നത് ഇൻഡ്യയുടെ 25-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമീഷനറായി; കാത്തിരിക്കുന്നത് 2024ലെ ലോക്സഭാ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ അടക്കം സുപ്രധാന ചുമതലകൾ
ന്യൂഡെൽഹി: (www.kvartha.com) രാജീവ് കുമാർ ഇൻഡ്യയുടെ 25-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമീഷനറായി ചുമതലയേറ്റു. അദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പും നിരവധി നിയമസഭാ തെഞ്ഞെടുപ്പുകളും രാജ്യസഭാ തെഞ്ഞെടുപ്പുകളും നടക്കും. ജൂലൈ-ഓഗസ്റ്റിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളും തന്റെ മേൽനോട്ടത്തിലായിരിക്കുമെന്നും കമീഷൻ കൂടിയാലോചനയോടെയും സമവായത്തോടെയും ജനാധിപത്യ രീതികൾ പിന്തുടരുമെന്നും ചുമതലയേറ്റ ശേഷം രാജീവ് കുമാർ പറഞ്ഞു.
2025 ഫെബ്രുവരി 18 വരെ രാജീവ് കുമാർ ഈ പദവിയിലുണ്ടാവും. അദ്ദേഹത്തിന്റെ നിയമനത്തിന്റെ വിജ്ഞാപനം മെയ് 12ന് സർകാ ർ ഗസറ്റിൽ പുറത്തിറങ്ങി. 2020 സെപ്റ്റംബർ ഒന്ന് മുതൽ കമീഷനറായി രാജീവ് കുമാർ തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമീഷനറായിരുന്ന സുശീൽ ചന്ദ്ര ശനിയാഴ്ച വൈകുന്നേരത്തോടെ സ്ഥാനം ഒഴിഞ്ഞു.
2025 ഫെബ്രുവരി 19 ന് രാജീവ് കുമാറിന് 65 വയസ് തികയും. ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് കമീഷനറുടെ കാലാവധി ആറ് വർഷം അല്ലെങ്കിൽ 65 വയസ് തികയുന്നത് വരെയാണ്. ഇൻഡ്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ 1984 ബാച് ഉദ്യോഗസ്ഥനായ രാജീവ് കുമാർ തന്റെ നീണ്ട ഭരണ ജീവിതത്തിൽ നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളിലും ബീഹാർ, ജാർഖണ്ഡിലെ സംസ്ഥാന കേഡറിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബിഎസ്‌സി, എൽഎൽബി, പിജിഡിഎം, എംഎ പബ്ലിക് പോളിസി എന്നിവയിൽ അകാഡമിക് ബിരുദം നേടിയിട്ടുള്ള രാജീവ് കുമാറിന് സാമൂഹിക മേഖല, പരിസ്ഥിതി, വനം, മാനവവിഭവശേഷി, ധനകാര്യം, ബാങ്കിംഗ് മേഖലകളിൽ വിപുലമായ പ്രവൃത്തിപരിചയമുണ്ട്.
Keywords: New Delhi, India, News, Celebration, Election Commission, Lok Sabha, President Election, Top-Headlines, Rajiv Kumar is 25th Chief Election Commissioner of India.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment