Eid Greetings | 'സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ധിക്കട്ടെ'; ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി



ന്യൂഡെല്‍ഹി: (www.kvartha.com) സന്തോഷവും സാഹോദര്യവും പങ്കുവയ്ക്കുന്ന ചെറിയപെരുന്നാളിന്റെ ആഹ്‌ളാദത്തിലാണ് വിശ്വാസിസമൂഹം. ഹൃദയം കൊണ്ട് ഏവരേയും കൂട്ടിയിണക്കുന്ന സ്‌നേഹദിനത്തില്‍ വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 

ട്വിറ്ററിലൂടെയാണ് അദ്ദേഹം പെരുന്നാള്‍ സന്ദേശമറിയിച്ചത്. 'ഈദുല്‍ ഫിത്വര്‍ ആശംസകള്‍. നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വര്‍ധിപ്പിക്കാന്‍ ഈ സുവര്‍ണാവസരത്തിന് സാധിക്കട്ടെ. എല്ലാവരെയും നല്ല ആരോഗ്യവും സമൃദ്ധിയും ഉള്ളവരാകാന്‍ അനുഗ്രഹിക്കുമാറാകട്ടെ' - പ്രധാമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

News,National,India,Narendra Modi,Prime Minister,Festival,Eid,Eid-Al-Fitr,Social-Media,Twitter, PM Modi extends wishes on Eid-al-Fitr with 'togetherness and brotherhood' tweet


പുണ്യം പെയ്തിറങ്ങുന്ന റമദാന്‍ മാസത്തിലെ 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പുത്തന്‍ വസ്ത്രവും, അത്തറിന്റെ പരിമളവും, മൈലാഞ്ചി മൊഞ്ചുമായി നാടാകെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിലാണ്. രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും സജീവമായ ഈദുല്‍ ഫിത്വര്‍ ആഘോഷം.

വിശ്വാസത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നിലാവെളിച്ചം മനസ്സിലേക്കാവാഹിച്ച് നോമ്പുകാരന്‍ നേടിയെടുത്ത ഉണര്‍വിന്റെ ക്ഷമയുടെ നന്മയുടെ പുതുപുലരിയാണ് ഓരോ പെരുന്നാളും. ഹൃദയങ്ങള്‍ തമ്മില്‍ സ്നേഹം കെ മാറുന്നതിലൂടെ സാമൂഹിക ബന്ധങ്ങള്‍ സുശക്തമാവുമെന്ന സന്ദേശമാണ് ചെറിയ പെരുന്നാള്‍ കൈമാറുന്നത്.

Keywords: News,National,India,Narendra Modi,Prime Minister,Festival,Eid,Eid-Al-Fitr,Social-Media,Twitter, PM Modi extends wishes on Eid-al-Fitr with 'togetherness and brotherhood' tweet

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?