Delhi Fire Tragedy | ഡെല്‍ഹിലെ അഗ്നി ദുരന്തം: മരണം 27 ആയി; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി, 2 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: (www.kvartha.com) പശ്ചിമ ഡെല്‍ഹിയില്‍ മൂന്നുനില കെട്ടിടത്തിലെ തീപിടിത്തത്തില്‍ മരണം 27 ആയി. 12 പേര്‍ക്ക് പരിക്കേറ്റു. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തെ നാലുനിലകെട്ടിടത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് വന്‍ തീപിടിത്തമുണ്ടായത്. 70ളം പേരെ രക്ഷപ്പെടുത്തി. 20ലേറെ സ്വകാര്യ കംപനി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്.

പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ മുകള്‍ നിലകളിലേക്ക് ഓടിക്കയറിയവര്‍ അവിടെയും തീ പടര്‍ന്നതോടെ അവശനിലയിലായി. മണിക്കൂറുകള്‍ കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മൂന്നും നാലും നിലകളിലേക്ക് എത്താന്‍ കഴിഞ്ഞത്. മുപ്പതിലേറെ അഗ്‌നിശമന വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രാത്രി 11 മണിയോടെയാണ് തീ അണയ്ക്കാനായത്.

New Delhi, News, National, Fire, Accident, Death, Injured, Escaped, Prime Minister, Narendra Modi, Condolence, Fire, 27 dead after massive fire breaks out in building in Delhi.

ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന, സിസിടിവി ക്യാമറകളും വൈഫൈ റൂടറുകളും നിര്‍മിക്കുന്ന കമ്പനിയില്‍ നിന്നാണു തീ പടര്‍ന്നതെന്നു കരുതുന്നു. കംപനിയുടമകളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, തീപിടിത്ത ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.

'ഡെല്‍ഹിയിലെ ദാരുണമായ തീപിടുത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ' എന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

Keywords: New Delhi, News, National, Fire, Accident, Death, Injured, Escaped, Prime Minister, Narendra Modi, Condolence, Fire, 27 dead after massive fire breaks out in building in Delhi.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?