Curfew in Khargone | കലാപം ദുരിതം വിതച്ച ഖർഗോൺ നഗരത്തിൽ ഈദുൽ ഫിത്വർ, അക്ഷയ തൃതീയ ആഘോഷങ്ങൾ കർഫ്യൂ നിഴലിൽ; വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല
ഭോപാൽ: (www.kvartha.com) കലാപം ദുരിതം വിതച്ച മധ്യപ്രദേശിലെ ഖർഗോൺ നഗരത്തിൽ ഈദുൽ ഫിത്വർ, അക്ഷയ തൃതീയ ആഘോഷങ്ങൾക്കിടെ തിങ്കൾ, ചൊവ്വാഴ്ച ദിവസങ്ങളിൽ കർഫ്യൂ നിലനിൽക്കും. ചൊവ്വാഴ്ചയാണ് രണ്ട് ആഘോഷങ്ങളും നടക്കുക. ഞായറാഴ്ചയാണ് ഉദ്യോഗസ്ഥൻ ഇക്കാര്യം അറിയിച്ചത്. രാമനവമി ദിനത്തിൽ ഘോഷയാത്രയ്ക്ക് പിന്നാലെ വർഗീയ സംഘർഷം ഉണ്ടായതിനെത്തുടർന്ന് ഏപ്രിൽ 10ന് നഗരത്തിൽ ഏർപെടുത്തിയ കർഫ്യൂ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുകയാണ്. അതേസമയം , ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ കർഫ്യൂ ഇളവ് നൽകിയിരുന്നു. ഇതിനിടയിൽ എല്ലാ കടകൾക്കും തുറക്കാൻ നിർദേശം നൽകിയിരുന്നു.
മസ്ജിദുകൾക്ക് പകരം വീടുകളിൽ ഈദ് നിസ്‌കാരം നിർവഹിക്കേണ്ടി വരും. അക്ഷയതൃതീയയുടെയും പരശുരാമജയന്തിയുടെയും നാളുകളിൽ എല്ലാ പരിപാടികളും വീട്ടിൽ തന്നെ നടത്തേണ്ടിവരും. അക്ഷയതൃതീയയിൽ വിവാഹം കഴിക്കുന്നവർക്കും വിവാഹത്തിന് പോകുന്നവർക്കും മെയ് ഒന്ന് വരെ മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് പാസ് നൽകും.
ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വാങ്ങാൻ സാധിക്കുന്ന തരത്തിൽ ജില്ലാ ഭരണകൂടം കർഫ്യൂവിൽ ഇളവ് നൽകുന്നുണ്ട്. 22 ദിവസത്തെ അക്രമത്തിന് ശേഷം കലാപബാധിത പ്രദേശങ്ങളിലെ സ്ഥിതി ക്രമേണ മെച്ചപ്പെടുകയാണ്. സുരക്ഷ കണക്കിലെടുത്ത്, മഹാവീർ ജയന്തി, ദുഃഖവെള്ളി, ഹനുമാൻ ജയന്തി എന്നിവയിൽ ക്ഷേത്രങ്ങളും പള്ളികളും തുറക്കാൻ ഭരണകൂടം മുമ്പ് അനുമതി നൽകിയിരുന്നില്ല.
Keywords: Bhoppal, Violence, Eid, Eid-Al-Fitr, Marriage, Akshaya-Tritiya, Madhya pradesh, Communal violence, Masjid, Students, Examination, Temple, In violence-hit Khargone, 24-hour curfew on Eid; marriage functions not allowed on Akshaya Tritiya.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment