Compensation | 22 കാരന്‍ വൈദ്യുതവേലിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം; മാതാപിതാക്കള്‍ക്ക് 16 ലക്ഷം രൂപയും കോടതിച്ചെലവും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്



കോഴിക്കോട്: (www.kvartha.com) 22 കാരന്‍ വൈദ്യുതവേലിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് 16 ലക്ഷം രൂപയും കോടതിച്ചെലവും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കോഴിക്കോട് രണ്ടാം അഡീഷനല്‍ സബ് കോടതി ജഡ്ജി എസ് സുരാജ് ആണ് വിധി പറഞ്ഞത്. 

കട്ടിപ്പാറ ചമല്‍ കൃഷ്ണാലയത്തില്‍ ശ്രീനേഷ് മരിച്ച സംഭവത്തില്‍ മാതാപിതാക്കളായ ദിനേശനും ശ്രീജയുമാണ് നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അഭിഭാഷകരായ കെ പി ഫിലിപ്പ്, കെ മുരളീധരന്‍ എന്നിവര്‍ മുഖേന നല്‍കിയ സിവില്‍ കേസിലാണ് വിധി. 

കേസില്‍ അറസ്റ്റിലായ ചമല്‍ കരോട്ട് ബൈജു തോമസ്, കരോട്ട് കെ ജെ ജോസ്, ചമല്‍ വളവനാനിക്കല്‍ വി വി ജോസഫ് എന്നിവരും കെ എസ് ഇ ബിയും ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. വിധിപറഞ്ഞ തീയതിമുതല്‍ നഷ്ടപരിഹാരത്തുക നല്‍കുന്നതുവരെയുള്ള കാലയളവിന് ആറ് ശതമാനം വാര്‍ഷികനിരക്കില്‍ പലിശ ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

2017 ഒക്ടോബര്‍ രണ്ടിനാണ് കുളിക്കാന്‍ പോയ യുവാവിനെ കൃഷിയിടത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ വന്യമൃഗങ്ങളെ തുരത്താനായി അനുമതിയില്ലാതെ സ്ഥാപിച്ച വൈദ്യുതവേലിയില്‍നിന്ന് ഷോകേറ്റാണ് യുവാവ് മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

കൊടുവള്ളി കെ എം ഒ കോളേജ് വിദ്യാര്‍ഥിയും താമരശ്ശേരിയിലെ റിലയന്‍സ് സൂപര്‍മാര്‍കറ്റിലെ താത്കാലിക ജീവനക്കാരനുമായിരുന്ന ശ്രീനേഷ് ജോലികഴിഞ്ഞെത്തി അര്‍ധരാത്രിയോടെ വീടിനുപിറകിലെ കുളിമുറിയിലേക്ക് കുളിക്കാനായി പോകവെയാണ് സമീപത്തെ സ്വകാര്യ കൃഷിയിടത്തിനടുത്തുവച്ച് വൈദ്യുതാഘാതമേറ്റത്. ശ്രീനേഷിനെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരിച്ചിലില്‍ പിറ്റേന്ന് രാവിലെ ആറുമണിയോടെ വേലിക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടത്.

News,Kerala,State,Kozhikode,Death,Obituary,Case,Local-News, Compensation, Parents,Court, Incident of young's death with illegal fence; 16 lakh compensation to the parents


ഒന്നരയേക്കര്‍ സ്ഥലത്തെ കപ്പക്കൃഷിയിടത്തില്‍ കാട്ടുപന്നി കയറുന്നത് ഒഴിവാക്കാനായിരുന്നു വൈദ്യുതവേലി സ്ഥാപിച്ചത്. തുടര്‍ന്ന് വൈദ്യുതി പ്രവഹിപ്പിക്കാന്‍ കണക്ഷനെടുത്ത വീടിന്റെ ഉടമയെയും കൃഷി നടത്തിയവരെയും പ്രതികളാക്കി താമരശ്ശേരി പൊലീസ് കേസെടുക്കുകയും ചമല്‍ സ്വദേശികളായ മൂന്ന് പ്രതികളെയും ഇന്‍സ്പെക്ടര്‍ ടി എ  അഗസ്റ്റിന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിന്നീട് കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പിച്ചത്. ഈ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ഈമാസം 18-ന് കോഴിക്കോട് ഒന്നാം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വിധി പറയാനിരിക്കുകയാണ്.

Keywords: News,Kerala,State,Kozhikode,Death,Obituary,Case,Local-News, Compensation, Parents,Court, Incident of young's death with illegal fence; 16 lakh compensation to the parents

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?