Card-Less ATM | എടിഎമുകളില്‍ കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: (www.kvartha.com) എടിഎമുകളില്‍ (ATM) കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (RBI). എടിഎമില്‍നിന്ന് യുപിഐ വഴിയും പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് വരുന്നത്. എടിഎമിലെ നിലവിലുള്ള പിന്‍വലിക്കല്‍ നിയന്ത്രണങ്ങളെല്ലാം തന്നെ യുപിഐ വഴിയുള്ള പിന്‍വലിക്കലിനും ബാധകമായിരിക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

നിലവില്‍ ചില ബാങ്കുകള്‍ക്ക് മാത്രമേ കാര്‍ഡില്ലാതെ പണം പിന്‍വലിക്കാന്‍ സൗകര്യമുള്ളൂ. ഇവ യുപിഐ അധിഷ്ഠിതമല്ല. എടിഎം സ്‌ക്രീനില്‍ തെളിയുന്ന ക്യുആര്‍ കോഡ് യുപിഐ ആപ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പണം പിന്‍വലിക്കുന്ന തരത്തിലായിരിക്കും കാര്‍ഡ് രഹിത ഇടപാട്. എടിഎം കാര്‍ഡ് തട്ടിപ്പുകള്‍ തടയാമെന്നതാണ് ഇതിന്റെ മെച്ചം. കാര്‍ഡ് ഉപയോഗവും തുടരും.

New Delhi, News, National, ATM, Bank, RBI, Business, RBI notifies on card-less cash withdrawal at ATMs.

Keywords: New Delhi, News, National, ATM, Bank, RBI, Business, RBI notifies on card-less cash withdrawal at ATMs.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?