Boy Dies | മേല്‍ക്കൂര പൊളിച്ചുമാറ്റിയ വീടിന്റെ ഭിത്തി മറിഞ്ഞുവീണ് അപകടം; മതിലിന് അടിയില്‍പെട്ട അഞ്ചരവയസുകാരന് ദാരുണാന്ത്യം


കരിമണ്ണൂര്‍: (www.kvartha.com) വീടിന്റെ ഭിത്തി മറിഞ്ഞുവീണ് അഞ്ചരവയസുകാരന് ദാരുണാന്ത്യം. മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്സണിന്റെ മകന്‍ റയാന്‍ ജോര്‍ജ് ജെയ്സണ്‍ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം നടന്നത്. 

ഇവരുടെ പഴയ വീടിന്റെ മേല്‍ക്കൂര പൊളിച്ചുവിറ്റിരുന്നു. ഭിത്തി പൊളിച്ചുമാറ്റിയിരുന്നില്ല. കഴിഞ്ഞദിവസം പെയ്ത മഴയില്‍ കുതിര്‍ന്നുനിന്ന ഭിത്തി, ഇതിനുതാഴെ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. 

News,Kerala,State,Idukki,Death,Accident,Obituary,Child,Local-News, Boy dies after wall collapses at Karimannoor


മതിലിന് അടിയില്‍പെട്ട കുട്ടിയെ മുതലക്കോടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുളപ്പുറം അങ്കണവാടിയിലെ വിദ്യാര്‍ഥിയാണ്. രേഷ്മയാണ് കുട്ടിയുടെ അമ്മ. സഹോദരങ്ങള്‍: റോസ് മേരി (നഴ്സിങ് വിദ്യാര്‍ഥി), റോണി (വിദ്യാര്‍ഥി, നിര്‍മല കോളജ് മൂവാറ്റുപുഴ), റീനു (പ്ലസ് വണ്‍ വിദ്യാര്‍ഥി സെന്റ് ജോസഫ് എച് എസ് എസ് കരിമണ്ണൂര്‍).
 
Keywords: News,Kerala,State,Idukki,Death,Accident,Obituary,Child,Local-News, Boy dies after wall collapses at Karimannoor

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?