Boxer Amir Khan | മുന്‍ ലോക ചാംപ്യന്‍ അമീര്‍ ഖാന്‍ ബോക്സിംഗില്‍ നിന്ന് വിരമിച്ചു
ലന്‍ഡന്‍: (www.kvartha.com) ബ്രിടന്റെ മുന്‍ ലൈറ്റ് വെല്‍റ്റര്‍ വെയ്റ്റില്‍ ലോക ചാംപ്യനായി മാറിയ 35 കാരനായ അമീര്‍ ഖാന്‍ ബോക്സിംഗില്‍ നിന്ന് വിരമിച്ചു. 40 പോരാട്ടങ്ങളില്‍ നിന്ന് 34 വിജയങ്ങളുടെ പ്രൊഫഷനല്‍ റെകോര്‍ഡോടെയാണ് ഖാന്‍ വിരമിക്കുന്നത്.
2004 ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അമീര്‍ ഖാന്‍. ഫെബ്രുവരിയില്‍ ചിരവൈരിയായ കെല്‍ ബ്രൂകിനോട് അമീര്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
'ബോക്‌സിംഗ് ഗ്ലൗസ് അഴിക്കേണ്ട സമയമെത്തി. 27 വര്‍ഷത്തിലേറെ നീണ്ട കരിയറിന് വിരാമമിടുന്നു. കുടുംബവും, സുഹൃത്തുക്കള്‍ക്കും, ആരാധകരും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ഹൃദയംഗമമായ നന്ദി..' അമീര്‍ ട്വിറ്ററില്‍ കുറിച്ചു.
17 വര്‍ഷത്തെ പ്രൊഫഷനല്‍ കരിയറിനാണ് താരം വിരാമമിട്ടത്. 27 വര്‍ഷമായി താരം ബോക്‌സിംഗ് മേഖലയിലുണ്ട്.
Keywords: News,World,international,London,Boxing,Sports,Player,Top-Headlines, Ex-world champion Amir Khan retires from boxingIt’s time to hang up my gloves.
— Amir Khan (@amirkingkhan) May 13, 2022
I feel blessed to have had such an amazing career that has spanned over 27 years.
I want to say a heartfelt thanks and to the incredible teams I have worked with and to my family, friends and fans for the love and support they have shown me. pic.twitter.com/VTk0oxVjp2
Powered by Info News For You

Comments
Post a Comment