മമത പത്ത് ജയിച്ചു, മകള്‍ കുശിക്കൊപ്പം
സൂപ്പി വാണിമേല്‍
മംഗ്ലൂറു:(www.kvartha.com) നഗരത്തോട് ചേര്‍ന്ന മുന്നൂര്‍ ഗ്രാമത്തിനിപ്പോള്‍ മറ്റൊന്നും പറയാനില്ല, ഒരുമിച്ച് എസ് എസ് എല്‍ സി ജയിച്ച അമ്മയേയും മകളേയും കുറിച്ചല്ലാതെ. കുത്താര്‍ ഉച്ചില്‍ അംഗന്‍വാടി ഹെല്‍പര്‍ മമതയും മകള്‍ കുശിയുമാണ് താരങ്ങള്‍.
അംഗണ്‍വാടി അധ്യാപികയായി സ്ഥാനക്കയറ്റത്തിന് എസ് എസ് എല്‍ സി വേണം എന്ന അറിവാണ് 23 വര്‍ഷം മുമ്പ് അടഞ്ഞ അധ്യായങ്ങള്‍ തുറക്കാന്‍ പ്രേരിപ്പിച്ചതെന്ന് മമത പറഞ്ഞു. പത്താം തരം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ സങ്കടപ്പെടുകയല്ല പഠിച്ച് പരീക്ഷ എഴുതുകയാണ് വേണ്ടതെന്ന ഉപദേശം മംഗ്ലൂര്‍ ബാബ്ബുകട്ട ഹിറ വനിത കോളജ് വൈസ് പ്രിന്‍സിപല്‍ ഭഗിരഥിയില്‍ നിന്ന് ലഭിച്ചു.
മൂന്ന് വര്‍ഷം മുമ്പ് പരീക്ഷ എഴുതിയെങ്കിലും പൊട്ടി. ഇപ്പോള്‍ മകളോടൊപ്പം പഠിക്കാനുള്ള തീരുമാനം ലക്ഷ്യം കണ്ടു. ഇരുവരും ചോദ്യങ്ങളും ഉത്തരങ്ങളുമായി വീട് ക്ലാസ് മുറിയാക്കി. സ്വകാര്യ രെജിസ്‌ട്രേഷനിലൂടെ പരീക്ഷ എഴുതാന്‍ ഉറച്ചതോടെ ഭഗിരഥി ടീചര്‍ വീട്ടില്‍ വന്ന് ട്യൂഷന്‍ തന്നു.
പരീക്ഷ ഫലം വന്നപ്പോള്‍ കന്നടയില്‍ എഴുതിയ മമത ജെസ്റ്റ് പാസ്. ഇന്‍ഗ്ലീഷ് മീഡിയക്കാരി മകള്‍ക്ക് ഡിറ്റിങ്ഷന്‍ മാര്‍ക്ക്.
Keywords: Karnataka,Mangalore,News,SSLC,Mother,Daughter, Mamata passed SSLC with her daughter Kushi
Powered by Info News For You

Comments
Post a Comment