ആണവായുധ മിസൈൽ പരീക്ഷണം നടത്തിയതായി റഷ്യ; യുക്രൈൻ യുദ്ധത്തിനിടെ സുപ്രധാന പ്രഖ്യാപനം
മോസ്‌കോ: (www.kvartha.com) യുക്രൈൻ അധിനിവേശത്തിനിടെ കാലിനിൻഗ്രാഡിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ തങ്ങളുടെ സൈന്യം ആണവശേഷിയുള്ള മിസൈൽ പരീക്ഷണം നടത്തിയതായി റഷ്യ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപിലെ ഏറ്റവും മോശമായ അഭയാർഥി പ്രതിസന്ധിയിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും 13 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്ത യുക്രൈനിലെ സൈനിക നടപടിയുടെ 70-ാം ദിവസമാണ് റഷ്യയുടെ പ്രഖ്യാപനം വന്നത്.
ഫെബ്രുവരി അവസാനം യുക്രൈനിലേക്ക് സൈന്യത്തെ അയച്ചതിന് ശേഷം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ റഷ്യയുടെ തന്ത്രപരമായ ആണവായുധങ്ങൾ വിന്യസിക്കാനുള്ള സന്നദ്ധതയെക്കുറിച്ച് സൂചന നൽകി ഭീഷണി ഉയർത്തിയിരിക്കുകയാണ്.
യൂറോപ്യൻ യൂണിയൻ അംഗങ്ങളായ പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ബാൾടിക് കടൽ പ്രദേശത്ത് ബുധനാഴ്ച, ആണവ ശേഷിയുള്ള ഇസ്‌കന്ദർ മൊബൈൽ ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളുടെ 'ഇലക്‌ട്രോണിക് വിക്ഷേപണങ്ങൾ' റഷ്യ പരിശീലിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മിസൈൽ സംവിധാനങ്ങൾ, വ്യോമപരിധികൾ, സംരക്ഷിത അടിസ്ഥാന സൗകര്യങ്ങൾ, സൈനിക ഉപകരണങ്ങൾ, ശത്രു സൈന്യത്തിന്റെ കമാൻഡ് പോസ്റ്റുകൾ എന്നിവ അനുകരിച്ചുകൊണ്ട് റഷ്യൻ സേന ഒറ്റയും ഒന്നിലധികവും ആക്രമണങ്ങളും പരിശീലിച്ചതായി പ്രസ്താവനയിൽ പറയുന്നു.
ഇലക്‌ട്രോണിക് വിക്ഷേപണങ്ങൾ നടത്തിയ ശേഷം, 'സാധ്യമായ പ്രതികാര ആക്രമണം' ഒഴിവാക്കാൻ സൈനിക ഉദ്യോഗസ്ഥർ വിദഗ്ധമായ നടപടികൾ സ്വീകരിച്ചതായും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
സൈനിക യൂനിറ്റുകൾ 'റേഡിയേഷൻ, കെമികൽ മലിനീകരണം എന്നിവയുടെ സാഹചര്യങ്ങളിലെ പ്രവർത്തനങ്ങളിൽ പരിശീലനം നേടിയതായും വൃത്തങ്ങൾ അറിയിച്ചു. പരിശീലനത്തിൽ നൂറിലധികം സൈനികർ പങ്കെടുത്തു.
ഫെബ്രുവരി 24 ന് പുടിൻ യുക്രൈനിലേക്ക് സൈന്യത്തെ അയച്ചതിന് തൊട്ടുപിന്നാലെ റഷ്യ ആണവസേനയെ അതീവജാഗ്രതയിൽ നിർത്തിയിരുന്നു. യുക്രൈൻ സംഘർഷത്തിൽ പാശ്ചാത്യ രാജ്യങ്ങൾ നേരിട്ട് ഇടപെട്ടാൽ മിന്നൽ വേഗത്തിൽ തിരിച്ചടിക്കുമെന്ന് ക്രെംലിൻ മേധാവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമീപ ദിവസങ്ങളിൽ, റഷ്യയുടെ സ്റ്റേറ്റ് ടെലിവിഷൻ ആണവായുധങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാക്കാൻ ശ്രമിച്ചതായി നിരീക്ഷകർ പറയുന്നു. 'രണ്ടാഴ്ചയായി, ആണവ നിലയങ്ങൾ തുറക്കണമെന്ന് ഞങ്ങളുടെ ടെലിവിഷൻ സ്‌ക്രീനുകളിൽ നിന്ന് ഞങ്ങൾ കേൾക്കുന്നു', റഷ്യൻ പത്രത്തിന്റെ എഡിറ്ററും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ദിമിത്രി മുറാറ്റോവ് ചൊവ്വാഴ്ച പറഞ്ഞു.
Powered by Info News For You

Keywords: Mosco, Russia, News, Top-Headlines, Ukraine, War, Army, Technology, Practised Simulated Nuclear Missile Strikes, Says Russia Amid Ukraine War.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment