Bill Gates | ദാമ്പത്യബന്ധം മനോഹരം, മെലിന്‍ഡയെ പുനര്‍വിവാഹം ചെയ്യാന്‍ ഇനിയൊരവസരം ലഭിച്ചാല്‍ അതിന് താല്‍പര്യമാണെന്നും മൈക്രോസോഫ്ട് സഹ-സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്

ന്യൂയോര്‍ക്: (www.kvartha.com) മുന്‍ ഭാര്യ മെലിന്‍ഡ ഗേറ്റ്സുമായുള്ള ദാമ്പത്യബന്ധം മനോഹരമായിരുന്നുവെന്ന് മൈക്രോസോഫ്ട് സഹ-സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. മെലിന്‍ഡയെ പുനര്‍വിവാഹം ചെയ്യാന്‍ ഇനിയൊരവസരം ലഭിച്ചാല്‍ അതിന് താല്‍പര്യമാണെന്നും അദ്ദേഹം പറഞ്ഞു. 27 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചിതരാകുകയാണെന്ന് ബില്‍ ഗേറ്റ്സും മെലിന്‍ഡയും കഴിഞ്ഞ വര്‍ഷം മെയില്‍ പ്രഖ്യാപിച്ചിരുന്നു.

വളരെ മനോഹരമായ വിവാഹബന്ധമാണ് തനിക്കുണ്ടായിരുന്നതെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു. വിവാഹം വേര്‍പെടുത്താന്‍ താന്‍ ശ്രമിക്കില്ലായിരുന്നുവെന്നും മറ്റൊരാളെ വിവാഹം കഴിക്കാനും താന്‍ തയ്യാറാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'എനിക്കങ്ങനെയൊരു ഭാവിപരിപാടി ഇതുവരെയുമില്ല. എങ്കിലും വിവാഹത്തിന് തന്നെയാകും ഞാന്‍ തയ്യാറാവുക' എന്നാണ്ഒരു അഭിമുഖത്തില്‍ മെലിന്‍ഡയെ പുനര്‍വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന് ഗേറ്റ്‌സ് നല്‍കിയ മറുപടി.

New York, News, World, Marriage, Technology, Microsoft, Wife, Ex-Wife, Melinda, Bill Gates, Bill Gates Says He Would Choose To Marry Ex-Wife Melinda 'All Over Again'.

മുന്‍ ഭാര്യയുമായി ഇപ്പോഴും സൗഹൃദത്തിലാണെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു. വളരെ പ്രധാനപ്പെട്ടതും സങ്കീര്‍ണവും അടുപ്പമേറിയതുമായ ബന്ധമാണ് മെലിന്‍ഡയുമായി തനിക്കുണ്ടായിരുന്നതെന്ന് ഗേറ്റ്‌സ് വ്യക്തമാക്കി. 'വിവാഹമെന്നത് വളരെ സങ്കീര്‍ണമായ ഒരു കാര്യമാണ്. വിവാഹബന്ധം എങ്ങനെ വേര്‍പെട്ടുവെന്നതിന് പ്രത്യേകിച്ച് കാരണമൊന്നും പറയാനില്ല'- ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

Keywords: New York, News, World, Marriage, Technology, Microsoft, Wife, Ex-Wife, Melinda, Bill Gates, Bill Gates Says He Would Choose To Marry Ex-Wife Melinda 'All Over Again'.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?