Beverages Outlet Theft | 'ഹെല്‍മറ്റ് ധരിച്ചെത്തി പരിസരമെല്ലാം നോക്കിയശേഷം കുപ്പിയെടുത്ത് മടിയില്‍ ഒളിപ്പിക്കും, ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇറങ്ങിപ്പോകും'; ബെവ്‌റജസ് ഔട്‌ലറ്റില്‍നിന്ന് മോഷണം പതിവാക്കിയയാളെ കയ്യോടെ പിടികൂടി ജീവനക്കാര്‍

തിരുവനന്തപുരം: (www.kvartha.com) ബെവ്‌റജസ് ഔട്‌ലറ്റില്‍നിന്ന് മോഷണം പതിവാക്കിയയാള്‍ പിടിയില്‍. കരമന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വിജുവാണ് പിടിയിലായത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ പ്രീമിയം ഔട്‌ലറ്റിലാണ് പതിവായി മോഷണം നടന്നത്. ഹെല്‍മറ്റ് ധരിച്ച് ഔട്‌ലറ്റിലെത്തി പരിസരമെല്ലാം നോക്കിയശേഷം കുപ്പിയെടുത്ത് മടിയില്‍ ഒളിപ്പിക്കുകയും തുടര്‍ന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇറങ്ങിപ്പോകുകയായിരുന്നു പ്രതിയുടെ രീതിയെന്നും പൊലീസ് പറഞ്ഞു.

Thiruvananthapuram, News, Kerala, Robbery, Crime, Police, Arrest, Arrested, Theft from the beverages outlet; Man arrested in Thiruvananthapuram.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസവും പ്രതി കടയില്‍ കയറി ഒരു കുപ്പി കൈക്കലാക്കി. ആള്‍ത്തിരക്ക് അല്‍പം കൂടുതലായതിനാല്‍ മടിയില്‍ തിരുകാനുള്ള സാവകാശത്തിന് വേണ്ടി കറങ്ങി നടന്നു. തുടര്‍ന്ന് മദ്യം ഒളിപ്പിച്ച് തിരികെ ഇറങ്ങുമ്പോള്‍ ജീവനക്കാര്‍ പിടികൂടുകയായിരുന്നു.

ഇയാളുടെ പെരുമാറ്റം ജീവനക്കാര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഔട്‌ലറ്റില്‍നിന്നു മാത്രം രണ്ടു മാസത്തിനിടെ അഞ്ച് തവണയെങ്കിലും ഇത്തരത്തില്‍ മോഷണം നടന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വിജുവിനെ തിരിച്ചറിഞ്ഞതിനാലായിരുന്നു ഇത്തവണ ഇയാള്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ നിരീക്ഷിച്ചതും പിടികൂടി പൊലീസില്‍ ഏല്‍പിച്ചതും.

Keywords: Thiruvananthapuram, News, Kerala, Robbery, Crime, Police, Arrest, Arrested, Theft from the beverages outlet; Man arrested in Thiruvananthapuram.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?