Attack | 'വാഹനപരിശോധനയ്ക്കിടെ എക്സൈസ് സംഘത്തിന് നേർക്ക് കാറിടിപ്പിച്ച് ആക്രമണം'; ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

മഞ്ചേശ്വരം: (www.kasargodvartha.com) വാഹനപരിശോധനയ്ക്കിടെ എക്സൈസ് സംഘത്തിന് നേർക്ക് കാറിടിപ്പിച്ച് ആക്രമിച്ചതായി പരാതി. ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റു. മഞ്ചേശ്വരം സോങ്കാറിലാണ് സംഭവം. സർകിൾ ഇൻസ്പെക്ടർ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസർ ദിവാകരൻ എൻ വി, എക്സൈസ് ഡ്രൈവർ ദിജിത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.

Attack against excise team, Kerala, State, Manjeshwaram, News, Top-Headlines, Attack, Excise, Complaint, Car, Numberplate, Inspector, Hospital, Checking.

ജോയ് ജോസഫിന്റെ കാലിലും എൻ വി ദിവാകരന്റെ തലയ്ക്കുമാണ് പരിക്കേറ്റത്. ഇരുവർക്കും ശസ്ത്രക്രിയ ആവശ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കാറിലെത്തിയ രണ്ടുപേർ എക്സൈസ് സംഘത്തിന്റെ വാഹനത്തിൽ മനഃപൂർവം ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. കാറിൽ നിന്ന് 103 ലിറ്റർ മദ്യം പിടികൂടിയിട്ടുണ്ട്.

കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നാണ് വിവരം. കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റതായാണ് അറിയുന്നത്. ഇവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Keywords: Attack against excise team, Kerala, State, Manjeshwaram, News, Top-Headlines, Attack, Excise, Complaint, Car, Numberplate, Inspector, Hospital, Checking.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?