Asani | അസാനി: 15 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; വിവിധ ജില്ലകളില്‍ യെലോ അലേര്‍ട്
തിരുവനന്തപുരം: (www.kvartha.com) അസാനി ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചെങ്കിലും രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ വലിയ മഴ പെയ്‌തേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിശാഖപട്ടണം വിമാനത്താവളത്തില്‍ നിന്നുള്ള മിക്ക വിമാനങ്ങളും ബുധനാഴ്ച റദ്ദ് ചെയ്തു.
ആന്ധ്രയിലെ കിഴക്കന്‍ തീരത്തേക്ക് മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ കാറ്റ് നീങ്ങുന്നതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കാറ്റ് ആന്ധ്രയുടെ തീരത്തിനടുത്തെത്തിയ ശേഷം തിരിച്ച് ബംഗാള്‍ ഉള്‍കടലിലെത്തുന്നതോടെ ന്യൂനമര്‍ദമായി മാറിയേക്കും.
അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് കേരളത്തില്‍ 15 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. അതേസമയം, വ്യാഴാഴ്ച കേരളതീരത്ത് മീന്‍ പിടുത്തതിന് തടസമില്ല.
കനത്ത മഴ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ച യെലോ അലേര്‍ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 14ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 15ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment