Arrested | കഞ്ചാവ് വില്‍പന; തലശ്ശേരി നഗരത്തില്‍ ഓടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

തലശ്ശേരി: (www.kvartha.com) നഗരത്തില്‍ കഞ്ചാവ് വില്‍പന നടത്തിയെന്ന സംഭവത്തില്‍ ഓടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട കെ വി സഫീര്‍ (35) ആണ് 25 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാളില്‍ നിന്ന് 40,000 ത്തോളം രൂപയും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ടോടെ പഴയ സ്റ്റാന്‍ഡില്‍ നിന്നാണ് സഫീറിനെ തലശേരി എസ്‌ഐ ആര്‍ മനു, പൊലീസ് ഉദ്യോഗസ്ഥരായ ജിതേഷ് കോപ്പായി, കെ ഷിബു, അനില്‍ ആന്റണി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. രാവിലെ കണ്ണവത്ത് നിന്ന് ഓടോറിക്ഷയുമായി നഗരത്തില്‍ എത്തുന്ന സഫീര്‍ യാത്രക്കാരെ കയറ്റാതെ വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വില്‍പന നടത്തിയ തുകയാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.

Thalassery, News, Kerala, Crime, Arrest, Arrested, Police, Autorickshaw driver arrested in Thalassery for cannabis sales.

Keywords: Thalassery, News, Kerala, Crime, Arrest, Arrested, Police, Autorickshaw driver arrested in Thalassery for cannabis sales.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?