Arrested | ബെംഗ്ളൂറിൽ നിന്നും ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്ന് പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

ആദൂർ: (www.kasargodvartha.com) ബെംഗ്ളൂറിൽ നിന്നും ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്ന് പിടികൂടി. രണ്ട് യുവാക്കൾ അറസ്റ്റിലായി. റെസ്റ്റോറന്റ് ഉടമയായ മൂനീ൪ എൻ (28), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിസാമൂദ്ദീൻ എ (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
  
Adhur, Kasaragod, Kerala, News, Top-Headlines, Arrest, Police, MDMA, Seized, Youth, Vehicle, Bekal, MDMA seized; Two youths arrested.

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കുണ്ടാർ പള്ളിക്ക് സമീപം സംസ്ഥാന പാതയിൽ വെച്ച് കെ എൽ 14 എ എ 5876 ഥാറിൽ കടത്തുകയായിരുന്ന 30 ഗ്രാം മാരകമായ എംഡിഎംഎ ആദൂർ എസ്ഐ ഇ രത്നാകരനും സംഘവും അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

ബേക്കൽ ഡി വൈ എസ് പി സികെ സുനിൽ സുനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അഡീഷണൽ എസ് ഐ മോഹനൻ, എ എസ് ഐ മധു, സീനീയർ സിപിഒ വിനോദ് അശോകൻ, സിപിഒമാരായ അജയ് വിൽസൺ, അശോകൻ, ഗുരുരാജ്, ഹരീഷ്, സന്ദീപ് എന്നിവരും മയക്കുമരുന്ന് പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Keywords: Adhur, Kasaragod, Kerala, News, Top-Headlines, Arrest, Police, MDMA, Seized, Youth, Vehicle, Bekal, MDMA seized; Two youths arrested.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?