Arrest | കാമുകനൊപ്പം വീടുവിട്ട യുവതിയെ വധിക്കാൻ ശ്രമിച്ചതായി പരാതി; ഭർത്താവ് അറസ്റ്റിൽ

പയ്യന്നൂർ: (www.kasargodvartha.com) രണ്ട് ആൺമക്കളെയും ഭർത്താവിനെയും സ്വന്തം സ്കൂടറും ഉപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട ഭാര്യയെ സ്വന്തം വീട്ടിൽ കാമുകനൊപ്പം അതിക്രമിച്ച് കയറിയതിൽ ക്ഷുഭിതനായി വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജേഷിനെ (40) യാണ് നരഹത്യാശ്രമ കേസിൽ എസ് ഐ കെ ദീലിപും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
  
Payyannur, Kasaragod, Kerala, News, Top-Headlines, Complaint, Husband, Wife,Police, Court, Court Order, Remand, Cheruvathur, Scooter, Case, Assault complaint; young man arrested

ദിവസങ്ങൾക്ക് മുമ്പാണ് രാജേഷിന്റെ 32കാരിയായ ഭാര്യ ഐ ടി സ്ഥാപനത്തിലെ ജോലിക്കിടെ പരിചയപ്പെട്ട ചെറുവത്തൂർ സ്വദേശിയായ യുവാവിനൊപ്പം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീടു വിട്ടത്. ഭാര്യ വീട്ടുകാരുമായി സംസാരിച്ച ഭർത്താവ് രാജേഷ് രണ്ട് ആൺമക്കളുടെയും സംരക്ഷണമേറ്റെടുക്കുകയായിരുന്നു.

ഇതിനിടെ ഭർതൃഗൃഹത്തിൽ സൂക്ഷിച്ചിരുന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള സ്കൂടർ ആ വശ്യപ്പെട്ട് ഇക്കഴിഞ്ഞ മൂന്നിന് രാവിലെ 11 മണിയോടെ കാമുകനൊപ്പം എത്തിയ യുവതിയെ കണ്ട് പ്രകോപിതനായ ഭർത്താവ് വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് യുവതിയുടെ പള്ളക്കും കൈക്കും വെട്ടിപ്പരിക്കേൽപിച്ചെന്നാണ് പരാതി. തുടർന്ന് യുവതിയുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പയ്യന്നൂർ പൊലീസ് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു.

Keywords: Payyannur, Kasaragod, Kerala, News, Top-Headlines, Complaint, Husband, Wife,Police, Court, Court Order, Remand, Cheruvathur, Scooter, Case, Assault complaint; young man arrested.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?