Arrest | തമിഴ്‌നാട്ടില്‍ കസ്റ്റഡിയില്‍വച്ച് യുവാവ് മരിച്ച സംഭവം; 6 പൊലീസുകാര്‍ അറസ്റ്റില്‍
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടില്‍ കസ്റ്റഡിയില്‍വച്ച് ദളിത് യുവാവ് മരിച്ച സംഭവത്തില്‍ ആറ് പൊലീസുകാര്‍ അറസ്റ്റില്‍. സീനിയര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മുനാബ്, കോണ്‍സ്റ്റബിള്‍മാരായ പൗന്‍രാജ്, ജെഗജീവന്റാം, ചന്ദ്രകുമാര്‍, ഹോം ഗാര്‍ഡ് ദീപക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറുപേരെയും സൈദാപേട്ട് കോടതി ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കൊലപാതകം, എസ് സി എസ്ടി അട്രോസിറ്റി ആക്ട് എന്നിവ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍ ചേര്‍ക്കാന്‍ ദേശീയ പട്ടികജാതി കമീഷന്‍ തമിഴ്നാട് പൊലീസിന് ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് എസ് സി/എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ നിയമം പ്രതികള്‍ക്കെതിരെ ചുമത്തുന്നത്.
Powered by Info News For You

വിഘ്‌നേഷി(29)ന്റെ കൊലപാതകത്തിലാണ് പൊലീസുകാരായ പ്രതികള്‍ക്കെതിരെ കസ്റ്റഡി കൊലപാതകത്തിനും കൊലപാതകം മറച്ചുവച്ചതിനും കേസെടുത്തത്. കഴിഞ്ഞ മാസം 18നാണ് വിഘ്‌നേഷ്, സുരേഷ് എന്നിവരെ പൊലീസ് വാഹന പരിശോധനയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്.
പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം യുവാക്കള്‍ നല്‍കിയിരുന്നില്ലെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് കഞ്ചാവും മദ്യക്കുപ്പികളും പിടിച്ചെടുത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് വിഘ്‌നേഷ് കൊല്ലപ്പെട്ടത്. വിഘ്‌നേഷിന്റെ ശരീരത്തില്‍ 13 മുറിവുകളാണു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒമ്പത് പൊലീസുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Keywords: Chennai, News, National, Crime, Custody, Death, Arrest, Arrested, Police, Case, 6 Chennai cops arrested for custodial death of youth.

Comments
Post a Comment