Andrew Symonds Died | കായിക ലോകത്തെ ദുഃഖത്തിലാഴ്ത്തി മറ്റൊരു അകാലവിയോഗം; ഓസ്‌ട്രേലിയന്‍ മുന്‍ ക്രികറ്റ് താരം ആന്‍ഡ്രൂ സൈമന്‍ഡ്‌സ് വീടിനടുത്തുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചു


മെല്‍ബന്‍: (www.kvartha.com) ഓസ്‌ട്രേലിയന്‍ മുന്‍ ക്രികറ്റ് താരം ആന്‍ഡ്രൂ സൈമന്‍ഡ്‌സ്(46) വീടിനടുത്തുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി വീടിന് അടുത്തുണ്ടായ കാറപകടത്തിലാണ് സൈമന്‍ഡ്‌സ്
മരിച്ചത്. ക്വീന്‍സ് ലാന്‍ഡിലെ ടൗന്‍സ് വിലെയിലുള്ള വീട്ടില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ വച്ച് സൈമന്‍ഡ്‌സ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെടുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍. കാറിലുണ്ടായിരുന്ന സൈമന്‍ഡ്‌സിനെയും മറ്റൊരാളെയും രക്ഷപെടുത്താന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ശ്രമിച്ചെങ്കിലും ക്രികറ്റ് താരത്തിന്റെ മരണം സംഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഷെയ്ന്‍ വോന്‍, റോഡ് മാര്‍ഷ് എന്നിവരുടെ മരണത്തിന് പിന്നാലെയാണ് ക്രികറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തി എക്കാലത്തെ മികച്ച ഓന്റൗന്‍ഡര്‍മാരില്‍ ഒരാളായ സൈമന്‍ഡ്‌സിന്റെ അകാലവിയോഗം.

ഓസ്‌ട്രേലിയ്ക്കായി 198 ഏകദിനങ്ങളും 26 ടെസ്റ്റുകളും 14 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ആന്‍ഡ്രൂ സൈമന്‍ഡ്‌സ്, 2003, 2007 ഏകദിന ലോകകപ് നേടിയ ഓസ്‌ട്രേലിയന്‍ ക്രികറ്റ് ടീമിലെ അംഗമായിരുന്നു. 1998ല്‍ പാകിസ്താനെതിരായ ഏകദിനത്തിലായിരുന്നു സൈമന്‍ഡ്‌സിന്റെ അരങ്ങേറ്റം.

2009ല്‍ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന രാജ്യാന്തര ഏകദിന മത്സരവും. 2012ല്‍ ക്രികറ്റില്‍നിന്ന് വിരമിച്ചു. ഏകദിനത്തില്‍ 5088 റണ്‍സും 133 വികറ്റുകളും സ്വന്തമാക്കി സൈമന്‍ഡ്‌സ്, ടെസ്റ്റില്‍ 1462 റണ്‍സും 24 വികറ്റുകളും നേടി. 14 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍നിന്ന് 337 റണ്‍സും എട്ട് വികറ്റുകളുമാണ് സൈമന്‍ഡ്‌സിന്റെ നേട്ടം.

സൈമന്‍ഡ്‌സിന്റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി ക്രികറ്റ് താരങ്ങള്‍ രംഗത്തെത്തി. 'ഭയാനകമായ വാര്‍ത്ത, തീര്‍ത്തും തകര്‍ന്നു. ഞങ്ങള്‍ എല്ലാവരും നിങ്ങളെ മിസ് ചെയ്യും സുഹൃത്തേ.'- മുന്‍ ഓസ്ട്രേലിയന്‍ സഹതാരം ജേസണ്‍ ഗിലസ്പി ട്വീറ്റ് ചെയ്തു. '

News,World,international,Cricket,Player,Sports,Accident,Death,Obituary,Top-Headlines, Australia cricket star Andrew Symonds dies in car crash


മറ്റൊരു മുന്‍ സഹതാരവും സഹ കമന്റേറ്ററുമായ ആദം ഗില്‍ക്രിസ്റ്റ് എഴുതി: 'ഇത് ശരിക്കും വേദനിപ്പിക്കുന്നു,' പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ശുഐബ് അക്തര്‍ പറഞ്ഞു, 'ഞാന്‍ തകര്‍ന്നുപോയി. ഞങ്ങള്‍ കളിക്കളത്തിനകത്തും പുറത്തും മികച്ച ബന്ധമാണ് പങ്കിട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം പ്രാര്‍ഥനകളോടെ,' അദ്ദേഹം ട്വീറ്റ് ചെയ്തു.

2007-08ലെ ഇന്‍ഡ്യ ഓസീസ് സിഡ്‌നി ടെസ്റ്റില്‍ ഇന്‍ഡ്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും ആന്‍ഡ്രു സൈമന്‍ഡ്‌സും തമ്മിലുണ്ടായ 'മങ്കിഗേറ്റ്' വിവാദം ക്രികറ്റ് ലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. ഹര്‍ഭജന്‍ തന്നെ കുരങ്ങന്‍ എന്ന് വിളിച്ചാക്ഷേപിച്ചു എന്നായിരുന്നു സൈമന്‍ഡ്‌സിന്റെ ആരോപണം. എന്നാല്‍ സംഭവം നടന്ന് മൂന്ന് വര്‍ഷത്തിനുശേഷം മുംബൈ ഇന്‍ഡ്യന്‍സിനായി ഐപിഎലില്‍ ഒന്നിച്ച് കളിക്കുന്നതിനിടെ ഹര്‍ഭജന്‍ തന്നോട് മാപ്പ് പറഞ്ഞെന്നും പൊട്ടിക്കരഞ്ഞെന്നും സൈമന്‍ഡ്‌സ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Keywords: News,World,international,Cricket,Player,Sports,Accident,Death,Obituary,Top-Headlines, Australia cricket star Andrew Symonds dies in car crash

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?