Akash Thillankeri | സി പി എം സൈബര്‍ പോരാളി ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു; വധു ഹോമിയോ ഡോക്ടര്‍


കണ്ണൂര്‍: (www.kvartha.com) സിപിഎം സൈബര്‍ പോരാളി ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലകാണ് വധു. മെയ് 12 ന് വധൂഗൃഹത്തില്‍വച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്. സമൂഹ മാധ്യമത്തിലൂടെയുള്ള പരിചയം പ്രണയത്തിലെത്തുകയായിരുന്നു. കണ്ണൂര്‍ ജില്ലക്കാരി തന്നെയാണ് അനുപമയും. 

ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. യൂത് കോണ്‍ഗ്രസ് എടയന്നൂര്‍ ബ്‌ളോക് പ്രസിഡന്റ് ശുഐബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഈ കേസ് കോടതിയില്‍ ഉടന്‍ വിചാരണ തുടങ്ങിയേക്കും. 

News,Kerala,State,Kannur,CPM,Politics,party,Marriage,Social-Media, Akash Thillankeri gets married


സി പി എം നേതാവ് പി ജയരാജന്റെ ആരാധകരില്‍ ഒരാളും സമൂഹ മാധ്യമത്തില്‍ ആശയപ്രചാരകനുമായ ആകാശ് തില്ലങ്കേരി കഴിഞ്ഞ കുറെ കാലമായി പാര്‍ടിയും ഡി വൈ എഫ് ഐയുമായി അകല്‍ച്ചയിലാണ്. പാര്‍ടിയെയും ഡി വൈ എഫ് ഐ സംഘടനയെയും  സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ സി പി എം ജില്ലാ നേതൃത്വവും ഡി വൈ എഫ് ഐയും ഇയാളെ നേരത്തെ തള്ളി പറഞ്ഞിരുന്നു. 

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ആകാശ് തില്ലങ്കേരിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും തെളിവുകള്‍ ലഭിക്കാത്തതിനാല്‍ വെറുതെ വിടുകയായിരുന്നു.

Keywords: News,Kerala,State,Kannur,CPM,Politics,party,Marriage,Social-Media, Akash Thillankeri gets married

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?