Adv CP Sudhakar | മുന്‍ അഡ്വകേറ്റ് ജനറല്‍ അഡ്വ. സി പി സുധാകര പ്രസാദ് അന്തരിച്ചു
കൊച്ചി: (www.kvartha.com) മുന്‍ അഡ്വകേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് അന്തരിച്ചു. 81 വയസായിരുന്നു. ഓള്‍ ഇന്‍ഡ്യ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്‍ഡ്യ വൈസ് പ്രസിഡന്റുമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ അഡ്വകേറ്റ് ജനറലായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സിപി സുധാകര പ്രസാദ്.
വി എസ് അച്യുതാനന്ദന്റെയും ഒന്നാം പിണറായി സര്‍കാരിന്റെയും കാലത്ത് അഡ്വകേറ്റ് ജനറലായിരുന്നു. സര്‍വീസ് ഭരണഘടനാ കേസുകളില്‍ പ്രത്യേക വൈദഗ്ധ്യം വിദഗ്ധനായിരുന്നു.
ഒന്നാം പിണറായി സര്‍കാരിന്റെ കാലയളവില്‍ അഡ്വകേറ്റ് ജനറലായി പ്രവര്‍ത്തിക്കവേ ക്യാബിനറ്റ് പദവി ഉണ്ടായിരുന്നു. 2016 മുതല്‍ 2019 വരെ കേരള ബാര്‍ കൗന്‍സില്‍ ചെയര്‍മാന്‍ ആയിരുന്നു. ചിറയിന്‍കീഴ് ചാവര്‍കോട് റിട രെജിസ്ട്രാര്‍ ആയിരുന്ന എം പദ്മനാഭന്റെയും എം കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24-നാണ് ജനനം.
തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍ നിന്നും നിയമ ബിരുദം നേടിയ സുധാകര പ്രസാദ് 1964ല്‍ കൊല്ലത്ത് സി വി പത്മരാജന്റെ ജൂനിയറായാണ് അഭിഭാഷകവൃത്തി ആരംഭിക്കുന്നത്. തുടര്‍ന്ന് കേരള ഹൈകോടതിയിലേക്ക് പ്രമുഖ അഭിഭാഷകനായ സുബ്രഹ്മണ്യന്‍ പോറ്റിയുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു.
തുടര്‍ന്ന് സ്വതന്ത്ര അഭിഭാഷകനായി ഹൈകോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. 2002ല്‍ ഹൈകോടതി സ്വമേധയാ മുതിര്‍ന്ന അഭിഭാഷക പദവി നല്‍കി ആദരിച്ചിരുന്നു. 2006 മുതല്‍ 2011 വരെ യും 2016 മുതല്‍ 2021 വരെ രണ്ടുതവണ കേരളത്തിന്റെ അഡ്വകേറ്റ് ജനറലായി പ്രവര്‍ത്തിച്ചു.
ഭാര്യ : ചന്ദ്രിക പ്രസാദ്. മക്കള്‍ : ദീപക് പ്രസാദ്, ഡോ. സിനി രമേശ്. മരുമക്കള്‍ : നിലീന ദീപക്, അഡ്വ. എസ്. രമേശ്.
Powered by Info News For You

Comments
Post a Comment