Accident | ബൈകപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്രികറ്റ് താരം മരിച്ചു

തിരുവനന്തപുരം: (www.kasargodvartha.com) ബൈകപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്രികറ്റ് താരം മരിച്ചു. കേരള ജൂനിയര്‍ ക്രികറ്റ് ടീം മുന്‍ അംഗം നരുവാമൂട് വെള്ളാപ്പള്ളി ദീപത്തില്‍ ബി ദീപന്‍രാജ് (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 മണിയോടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് സമീപമായിരുന്നു അപകടമുണ്ടായത്. സംസ്‌കാരം നടത്തി.

വലംകയ്യന്‍ ബാറ്ററും മീഡിയം പേസറുമായ ദീപന്‍രാജ് അന്‍ഡര്‍ 15, 17 വിഭാഗങ്ങളില്‍ കേരളത്തിനായി ദേശീയ ചാംപ്യന്‍ഷിപുകളില്‍ കളിച്ചിട്ടുണ്ട്. പരേതനായ ബാബുരാജ്-സ്വപ്ന ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രുതി, മകന്‍: കൃഷ്ണദേവ് (രണ്ടരവയസ്).

Thiruvananthapuram, News, Kerala, Top-Headlines, Accident, Death, Treatment, Sports, Cricket, Bike, Bike-Accident, Thiruvananthapuram: Young cricketer died in accident.

Keywords: Thiruvananthapuram, News, Kerala, Top-Headlines, Accident, Death, Treatment, Sports, Cricket, Bike, Bike-Accident, Thiruvananthapuram: Young cricketer died in accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?