21 Killed | ടെക്‌സസിലെ സ്‌കൂളില്‍ വെടിവയ്പ്; 18 വിദ്യാര്‍ഥികള്‍ ഉള്‍പെടെ 21 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
വാഷിങ്ടണ്‍: (www.kvartha.com) ടെക്‌സസിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 18 വിദ്യാര്‍ഥികളും അധ്യാപികയുള്‍പെടെ മൂന്ന് മുതിര്‍ന്നവരും കൊല്ലപ്പെട്ടു. സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസുകാരന്‍ സാല്‍വദോര്‍ റമോസാണ് അക്രമം നടത്തിയതെന്നാണ് റിപോര്‍ട്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സാല്‍വദോര്‍ കൊല്ലപ്പെട്ടതായും റിപോര്‍ടുകള്‍ വ്യക്തമാക്കി.
രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റതായി പൊലീസ് അറിയിച്ചു. യുവാള്‍ഡിയിലെ റോബ് എലമെന്ററി സ്‌കൂളിലായിരുന്നു അക്രമം. കൊല്ലപ്പെട്ടവരില്‍ ഏറെയും രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ഥികളാണെന്നാണ് റിപോര്‍ട്.
അതേസമയം, 10 ദിവസം മുമ്പ് ന്യൂയോര്‍കിലെ ബഫലോ നഗരത്തിലെ സൂപര്‍മാര്‍കറ്റിലുണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. പട്ടാളവേഷം ധരിച്ചെത്തിയ പേടെന്‍ ജെന്‍ഡ്രന്‍ (18) എന്നയാളാണു ബഫലോയില്‍ വെടിയുതിര്‍ത്തത്. ബുള്ളറ്റ്പ്രൂഫ് ജാകറ്റ് ഉള്‍പെടെയുള്ള വേഷവിധാനങ്ങളോടെയാണ് അക്രമി എത്തിയത്.
Keywords: Washington, News, World, attack, Injured, school, Children, Killed, Crime, US: Gunman kills 18 children, 3 adults in Texas elementary school.
Powered by Info News For You

Comments
Post a Comment