2 Policemen Death | പാലക്കാട്ടെ 2 പൊലീസുകാരുടെ മരണം; 'വൈദ്യുതാഘാതമേറ്റ് മരിച്ചതിന് പിന്നാലെ മൃതദേഹങ്ങള്‍ പ്രതി ക്യാംപിനോട് ചേര്‍ന്നുള്ള പാടത്ത് കൊണ്ടിട്ടു'; കസ്റ്റഡിയിലുള്ള ആളുടെ അറസ്റ്റ് ഉടന്‍; തെളിവെടുപ്പ് നടത്തും
പാലക്കാട്: (www.kvartha.com) രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് വിവരം. മുട്ടിക്കുളങ്ങരയില്‍ പന്നിയെ പിടിക്കാന്‍വച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവര്‍ മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഈ പരിസരത്ത് കെണി വച്ചയാളെ പൊലീസ് വ്യാഴാഴ്ചതന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വെള്ളിയാഴ്ച പ്രതിയുമായി തെളിവെടുപ്പ് നടത്തും.
പിന്നാലെ പ്രതി മൃതദേഹങ്ങള്‍ ക്യാംപിനോട് ചേര്‍ന്നുള്ള പാടത്ത് രണ്ടിടങ്ങളിലായി കൊണ്ടിടുകായിരുന്നുവെന്നും മരിച്ചവരില്‍ ഒരാളുടെ ഫോണ്‍ ക്യാംപിന്റെ അതിര്‍ത്തി മതിലിനോട് ചേര്‍ന്നാണ് കണ്ടെത്തിയതെന്നും ഇക്കാര്യത്തിലും വ്യക്തത വരുത്തുമെന്നും പൊലീസ് പറഞ്ഞു.
മരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂടിയില്‍ ആയിരുന്നില്ലെന്നാണ് വിവരം. ബുധനാഴ്ച രാത്രി ബാഡ്മിന്റന്‍ കളിച്ച് മടങ്ങിയതാണ് ഇരുവരും. താമസ സ്ഥലത്ത് എത്താതായതോടെ ക്യാംപിലുള്ളവര്‍ തിരച്ചില്‍ തുടങ്ങിയെങ്കിലും രാവിലെയാണ് വയലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
എ ആര്‍ ക്യാംപിലെ അസി. കമാന്‍ഡന്റും കായിക താരവുമായ സിനിമോളുടെ പങ്കാളിയാണ് മരിച്ച അശോകന്‍. കാവശ്ശേരി സ്വദേശിയാണ് മോഹന്‍ദാസ്.
Powered by Info News For You

Comments
Post a Comment