Twitter | ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന്റെ കരങ്ങളില്‍; 3.67 കോടി ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു

ന്യൂയോര്‍ക്: (www.kvartha.com) ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ ഇനി  ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ്എക്‌സ് കംപനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌കിന് സ്വന്തം. 3.67 ലക്ഷം കോടി രൂപ അഥവാ 4400 കോടി ഡോളറിന് ($44bn)
ഏറ്റെടുക്കാന്‍ കരാറില്‍ ഒപ്പുവച്ചു. ഇതോടെ പൂര്‍ണമായും ട്വിറ്റര്‍ സ്വകാര്യ കംപനിയായി മാറും.

ഏപ്രില്‍ ഒന്നിന് ട്വിറ്ററിന്റെ ഓഹരി വാങ്ങിയവര്‍ക്ക് 26 ദിവസം കൊണ്ട് 38 ശതമാനം ലാഭം ലഭിക്കും. മസ്‌കിന്റെ ഏറ്റെടുക്കല്‍ പദ്ധതി ഐകകണ്‌ഠ്യേനയാണ് ട്വിറ്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗീകരിച്ചത്. അര്‍ധരാത്രിയായിരുന്നു പ്രഖ്യാപനം.

'ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് ട്വിറ്റര്‍'- കരാര്‍ പ്രഖ്യാപിച്ച് മസ്‌ക് പ്രസ്താവനയില്‍ പറഞ്ഞു. 

'പുതിയ ഫീചറുകള്‍ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അല്‍ഗോരിതങ്ങള്‍ ഓപണ്‍ സോഴ്സ് ആക്കി വിശ്വാസം വര്‍ധിപ്പിക്കുക, സ്പാം ബോടുകളെ പരാജയപ്പെടുത്തുക, എല്ലാവര്‍ക്കും ആധികാരികത നല്‍കുക തുടങ്ങിയവയിലൂടെ ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ട്വിറ്ററിന് അന്തമായ സാധ്യതകളുണ്ട്. അത് അണ്‍ലോക് ചെയ്യുന്നതിന് കംപനിയുമായും ഉപയോക്താക്കളുടെ കമ്യൂനിറ്റിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'-  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
അതേസമയം വാര്‍ത്ത പുറത്തുവന്ന ശേഷം ട്വിറ്ററിന്റെ ഓഹരി മൂല്യം 4.5 ശതമാനം ഉയര്‍ന്നു. 51.15 ഡോളറിലാണ് ന്യൂയോര്‍ക് ഓഹരി വിപണിയില്‍ ട്വിറ്റര്‍ ഓഹരികളുടെ വിപണനം. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ട്വിറ്റര്‍ സ്വകാര്യ ആസ്തിയാകണമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം. 

'എന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ പോലും ട്വിറ്ററില്‍ തുടരുമെന്ന് ഞാന്‍ കരുതുന്നു. കാരണം ഇതിനെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്ന് അര്‍ഥമാക്കുന്നത്.'-  ഇലോണ്‍ മസ്‌ക് ഒടുവില്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, മസ്‌കിന്റെ കയ്യില്‍പെടാതിരിക്കാനായി ഷെയര്‍ഹോള്‍ഡര്‍ റൈറ്റ്‌സ് പ്ലാന്‍ (പോയിസണ്‍ പില്‍) എന്ന തന്ത്രം നടപ്പാക്കാന്‍ തുടക്കത്തില്‍ ട്വിറ്റര്‍ തീരുമാനിച്ചിരുന്നു. കംപനിയിലെ മസ്‌കിന്റെ ഓഹരിവിഹിതം നിലവിലെ 9.1 ശതമാനത്തില്‍നിന്നു ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കല്‍ ചെലവേറിയതാക്കുകയുമായിരുന്നു ലക്ഷ്യം. 

എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കലിനുള്ള തുക എങ്ങനെ സമാഹരിക്കുമെന്ന് വ്യക്തമാക്കിയ മസ്‌ക് 4650 കോടി ഡോളര്‍ (3.71 ലക്ഷം കോടി രൂപ) സജ്ജമാണെന്നും അറിയിച്ചു. മസ്‌ക് ഉയര്‍ന്ന വില വാഗ്ദാനം ചെയ്തതിനാല്‍ നിക്ഷേപകരുടെ സമ്മര്‍ദവും ശക്തമായിരുന്നു. 'പോയിസണ്‍ പില്‍' പ്രാബല്യത്തിലുള്ളപ്പോഴും നിക്ഷേപകരുടെ താല്‍പര്യം മുന്‍നിര്‍ത്തി ബോര്‍ഡിന് വേണമെങ്കില്‍ ഏറ്റെടുക്കലിലേക്ക് നീങ്ങാമെന്നും ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.

News,World,international,New York,Twitter,Social-Media, Technology,Business,Finance,Business Man, Twitter agrees to $44bn takeover by Elon Musk


സാധാരണയായി ഏറ്റവും വലിയ ഓഹരിയുടമ കംപനിമൂല്യത്തെക്കാള്‍ വളരെ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്താല്‍ അത് സ്വീകരിക്കുകയാണ് ബോര്‍ഡ് ചെയ്യാറുള്ളത്. എന്നാല്‍ ട്വിറ്റര്‍ ഒരു മാധ്യമം കൂടിയായതിനാലും സ്വകാര്യ ഉടമസ്ഥതയോട് യോജിപ്പില്ലാത്തതിനാലുമാണ് തീരുമാനം വൈകിയത്.

ട്വിറ്ററില്‍ ഒന്‍പത് ശതമാനത്തിലേറെ ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയാണ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ മുഴുവനായി വാങ്ങാനുള്ള താത്പര്യം ഇലോണ്‍ മസ്‌ക് അറിയിച്ചത്. തുടക്കത്തില്‍ ഇതിനെ തമാശയായി കരുതിയ ട്വിറ്റര്‍ മാനേജ്‌മെന്റ് ഇലോണ്‍ മസ്‌ക് മോഹവില പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയായിരുന്നു. അതോടെ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുമോ എന്ന ആകാംക്ഷയില്‍ അന്തിമ ചര്‍ചകളില്‍ ഉറ്റുനോക്കിയിരിക്കുകയായിരുന്നു ലോകവും.  

Keywords: News,World,international,New York,Twitter,Social-Media, Technology,Business,Finance,Business Man, Twitter agrees to $44bn takeover by Elon Musk

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?