Loudspeaker Row | 'പ്രഭാതത്തിലെ ബാങ്കുവിളിക്ക് മുംബൈയിലെ 72% പള്ളികളും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തുകയോ ശബ്ദം കുറയ്ക്കുകയോ ചെയ്തു'; പൊലീസ് സര്‍വേ റിപോർട് പുറത്ത്
മുംബൈ: (www.kvartha.com) പ്രഭാത പ്രാർഥനയ്ക്കായുള്ള ബാങ്കുവിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനായി മുംബൈ പൊലീസ് നടത്തിയ സര്‍വേയില്‍ 72% പള്ളികളും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തുകയോ ശബ്ദം കുറയ്ക്കുകയോ ചെയ്തതായി കണ്ടെത്തി. പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് സര്‍വേ നടത്തിയത്.
മെയ് മൂന്നിനകം മസ്ജിദുകളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ ഉച്ചഭാഷിണികളും 'നിര്‍ത്തുകയോ എടുത്ത് കളയുകയോ' വേണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അധ്യക്ഷന്‍ രാജ് താകറെ സംസ്ഥാന സര്‍കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇല്ലെങ്കില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണിയില്‍ ഹനുമാന്‍ സ്തുതി ഉച്ചരിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
സര്‍വേകള്‍ രാജ് താകറെയുടെ പ്രസംഗത്തിന് മുമ്പും പ്രസംഗത്തിന് ശേഷവും നടത്തിയതാണെന്നും മുംബൈ പോലീസിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, താന്‍ ഒരു മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കും എതിരല്ലെന്നും എല്ലാ ആളുകള്‍ക്കും സാമൂഹികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ മാത്രമാണ് എതിര്‍ക്കുന്നതെന്നും രാജ് താകറെ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ തടയാന്‍ പൊലീസ് പൂര്‍ണ സജ്ജമാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സ് പാടീല്‍ കഴിഞ്ഞ ദിവസം പറഞ്ഞു. സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറല്‍ ഈ വിഷയത്തില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്നും അദ്ദേഹം റിപോര്‍ട് സമര്‍പ്പിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വാല്‍സ് പാടീല്‍ പറഞ്ഞു.
പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന രാജ് താക്കറെയുടെ ആവശ്യത്തെ പല ബിജെപി നേതാക്കളും പിന്തുണയ്ക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
വോടെടുപ്പില്‍ വിജയിക്കുന്നതിനുമുള്ള ഉപകരണമായി ബിജെപി വര്‍ഗീയ കലാപങ്ങളെ ഉപയോഗിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ശിവസേന എംപി സഞ്ജയ് റാവത് ആരോപിച്ചിരുന്നു. മുംബൈയില്‍, ഇതിനകം ഉച്ചഭാഷിണി പ്രശ്‌നത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചു. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്ന നിരവധി നഗരങ്ങളുണ്ട്, ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ഇത് എഫ്ഡിഐയെയും ആഭ്യന്തര നിക്ഷേപത്തെയും ബാധിക്കും. ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നു, അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Powered by Info News For You

Keywords: News, Top-Headlines, Mumbai, Maharashtra, Minister, Controversy, Report, Survey, Police, Politics, Loudspeaker, Mumbai Azaan Row: Police Survey Reveals 72% Mosques Have Reduced Volume Or Stopped Using Loudspeakers.
Powered by Info News For You

Comments
Post a Comment