lesbian-trans couple | 'ഒരു കുട്ടിയെ വളര്‍ത്താനും ആഗ്രഹമുണ്ട്'; കേരളത്തിലെ ആദ്യത്തെ ലെസ്ബിയന്‍-ട്രാന്‍സ് ദമ്പതികളായ ശ്രുതിയുടെയും ദയയുടെയും വിശേഷങ്ങളറിയാം
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ആദ്യമായി ലെസ്ബിയന്‍-ട്രാന്‍സ്‌ജെന്‍ഡര്‍ യൂനിയന്‍ താമസിയാതെ രൂപീകൃതമായേക്കും. മിസ് ട്രാന്‍സ്‌ജെന്‍ഡര്‍ ഗ്ലോബല്‍ ജേതാവും മോഡലുമായ ശ്രുതി സിത്താരയും ദയാ ഗായത്രിയുമാണ് എല്‍ജിബിടിക്യു+ കമ്യൂണിറ്റിക്ക് വേണ്ടി രംഗത്തെത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ ലെസ്ബിയന്‍-ട്രാന്‍സ് ദമ്പതികളാണിവര്‍.
'രണ്ട് വര്‍ഷം മുമ്പ് ഞങ്ങള്‍ പ്രണയത്തിലായെങ്കിലും തുറന്ന് പറഞ്ഞിരുന്നില്ല. പല പ്രശ്നങ്ങളും രണ്ട് പേരുടെയും ജീവിതത്തിലുണ്ടായപ്പോള്‍ പരസ്പരം തുണയായി നിന്നു. അങ്ങനെയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്' ശ്രുതി പറയുന്നു.
'ഒരു പ്രണയ ബന്ധം തകര്‍ന്ന ശേഷം ഞാന്‍ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. ആ സമയത്തെല്ലാം ദയ ആയിരുന്നു എനിക്ക് എല്ലാ പിന്തുണയും നല്‍കിയത്. ക്രമേണ ഞങ്ങളുടെ ബന്ധം ദൃഢമായി. കുറച്ചുകാലമായി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു, ശ്രുതി പറഞ്ഞു.
ഒരുമിച്ച് ജീവിക്കുകയാണെന്ന കാര്യം എല്ലാവരേയും ഔദ്യോഗികമായി അറിയിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി. വിവാഹത്തെക്കുറിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച ട്രാന്‍സ് ദമ്പതികളാകാനും ഒരു കുട്ടിയെ വളര്‍ത്താനും ആഗ്രഹമുണ്ടെന്ന് ദമ്പതികള്‍ വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment