Kerala Police | പൊലീസ് സേനയില്‍ അഴിച്ചുപണി; ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും മാറ്റി
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ പൊലീസ് ഉന്നത പദവിയില്‍ അഴിച്ചുപണി നടത്തി. സേനയുടെ നാല് പദവികളിലാണ് അഴിച്ചുപണി നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ എന്നീ പദവികളിലാണ് മാറ്റം.
ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമീഷണറെയും മാറ്റി. ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. സുദേഷ് കുമാര്‍ ജയില്‍ മേധാവിയാകും. എസ് ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട് കമീഷണറായി നിയമിച്ചു. ട്രാന്‍സ്‌പോര്‍ട് കമീഷണറായിരുന്ന എം ആര്‍ അജിത് കുമാര്‍ വിജിലന്‍സ് മേധാവിയാകും.
നടിയെ ആക്രമിച്ച കേസും, ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടെയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യല്‍ നീക്കത്തെ തുടര്‍ന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാന്‍ കാരണമെന്നാണ് സൂചന.
വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിന്‍ തച്ചങ്കരി പരാതി നല്‍കിയിരുന്നു. പ്രമുഖ സ്വര്‍ണാഭരണ ശാലയില്‍ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നല്‍കിയെന്ന പരാതിയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രടറി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ ശരിയാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് മാറ്റം.
Powered by Info News For You

Comments
Post a Comment