Donation | തനിക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയ കേരളത്തിലെ 3 സര്‍കാര്‍ സ്‌കൂളുകള്‍ക്ക് 30 ലക്ഷം രൂപ സംഭാവന നല്‍കി ആന്ധ്രാപ്രദേശ് മുന്‍ ഡിജിപി

തിരുവനന്തപുരം: (www.kvartha.com) ആന്ധ്രാപ്രദേശ് മുന്‍ ഡിജിപി എ പി രാജന്‍ താന്‍ പഠിച്ച കൊല്ലം ജില്ലയിലെ മൂന്ന് സര്‍കാര്‍ സ്‌കൂളുകള്‍ക്ക് 30 ലക്ഷം രൂപ സംഭാവന നല്‍കി. ഗവണ്‍മെന്റ് എല്‍പിഎസ് അയിലറ, ഗവണ്‍മെന്റ് എച്എസ് ഏരൂര്‍, ഗവണ്‍മെന്റ് എച്എസ് അഞ്ചല്‍ (ഈസ്റ്റ്) എന്നീ സ്‌കൂളുകള്‍ക്കാണ് ഇത്രയും തുക നല്‍കിയത്. പുനലൂര്‍ നിയോജക മണ്ഡലത്തിലുള്ളതാണ് ഈ മൂന്ന് സ്‌കൂളുകളും.

പുനലൂര്‍ എംഎല്‍എ, എസ് സുപാലിന്റെ സാന്നിധ്യത്തില്‍ എ പി രാജന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് ചെക് കൈമാറി. മുന്‍ ഡിജിപിയുടെ നടപടി മാതൃകാപരമാണെന്ന് മന്ത്രി വിശേഷിപ്പിച്ചു. സര്‍കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ സഹായിക്കാന്‍ കൂടുതല്‍ ആളുകളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

Thiruvananthapuram, News, Kerala, Government, School, DGP, Education, MLA, Students, Ex-top cop donates Rs 30 lakh to alma mater in Kerala.

അയിലറ സ്‌കൂളിന് അഞ്ച് ലക്ഷം രൂപയും ഏരൂരിലെ സ്‌കൂളുകള്‍ക്ക് 10 ലക്ഷം രൂപയും അഞ്ചല്‍ (ഈസ്റ്റ്) 15 ലക്ഷം രൂപയുമാണ് നല്‍കിയത്. അയിലറ പരമേശ്വരന്‍ പിള്ള, തങ്കമ്മ സ്മാരക മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ് എന്‍ഡോവ്‌മെന്റിനാണ് തുക വകയിരുത്തിയത്.

Keywords: Thiruvananthapuram, News, Kerala, Government, School, DGP, Education, MLA, Students, Ex-top cop donates Rs 30 lakh to alma mater in Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?