Cabinet decision | ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാരെ മോചിതരാക്കുന്നതിനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കി മന്ത്രിസഭ

തിരുവനന്തപുരം: (www.kvartha.com) ശിക്ഷാ കാലാവധി കഴിഞ്ഞു നില്‍ക്കുന്ന തടവുകാരെ ജയില്‍ മോചിതരാക്കുന്നതിനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കി മന്ത്രിസഭ. അതീവ ഗുരുതര കുറ്റകൃത്യങ്ങളിലേര്‍പെട്ടവര്‍ ഒഴിച്ചുള്ളവരെയാണ് മോചിപ്പിക്കുക. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ച തടവുകാരെ മോചിപ്പിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശമാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.

ശിക്ഷാ കാലാവധി കഴിഞ്ഞ 67 തടവുകാരെ വിട്ടയക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ. പെണ്‍കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍, കുട്ടികള്‍ക്ക് നേരേ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍, മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയാറല്ലാത്തവര്‍, പുറത്തിറങ്ങിയാല്‍ വീണ്ടും പ്രശ്‌നമുണ്ടാക്കാനിടയുള്ളവരെന്ന് റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളവര്‍ തുടങ്ങിയവരെ ഒഴിവാക്കിയുള്ള പട്ടികയ്ക്കാണ് ജയില്‍ മോചനത്തിനായി അനുമതി നല്‍കിയത്.

Thiruvananthapuram, News, Kerala, Cabinet, Jail, Prisoners, Approve, Cabinet approves release of expired prisoners.

Keywords: Thiruvananthapuram, News, Kerala, Cabinet, Jail, Prisoners, Approve, Cabinet approves release of expired prisoners.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?