കോഴിക്കോട് കെ സ്വിഫ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് വീണ്ടും അപകടം; ലോഫ്‌ലോര്‍ ബസിന്റെ ചില്ല് തകര്‍ന്നു
കോഴിക്കോട്: (www.kvartha.com 17.04.2022) കോഴിക്കോട് സ്റ്റാന്‍ഡില്‍ കെ സ്വിഫ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് വീണ്ടും അപകടം. മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിലാണ് സ്വിഫ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ ലോഫ്‌ലോര്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.
ബെംഗ്‌ളൂറിലേക്ക് പോകുകയായിരുന്ന കെ സ്വിഫ്റ്റും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് വന്ന ലോഫ്‌ലോറും തമ്മിലിടിച്ചാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് സര്‍വീസുകള്‍ അപകടത്തില്‍പെടുന്നത് തുടരുകയാണ്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് ആരംഭിച്ച അന്നുതന്നെ അപകടത്തില്‍പെട്ടിരുന്നു. നേരത്തെ, അപകടത്തില്‍പ്പെട്ട സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടിരുന്നു. സ്വിഫ്റ്റ് സര്‍വീസുകള്‍ തുടങ്ങി ആദ്യ 24 മണിക്കൂറിനകം രണ്ട് അപകടങ്ങള്‍ നടന്നിരുന്നു.
ഏപ്രില്‍ 11ന് തിരുവനന്തപുരം ഡിപോ, കല്ലമ്പലം എന്നിവിടങ്ങളും ഏപ്രില്‍ 12ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ വച്ചും അപകടം ഉണ്ടായി. ഏപ്രില്‍ 14ന്, തൃശൂര്‍ കുന്നംകുളം മലായ ജംക്ഷന് മുന്നില്‍ വാനിടിച്ചു വീണ തമിഴ്‌നാട് സ്വദേശി പരസ്വാമി (55) യുടെ കാലില്‍ കൂടി സ്വിഫ്റ്റ് ബസ് കയറിയിറങ്ങിയിരുന്നു. പരസ്വാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Powered by Info News For You

Comments
Post a Comment