മാതൃത്വം സ്ത്രീകളുടെ തൊഴിലിന് തടസമാകരുതെന്ന് സുപ്രീം കോടതി ജഡ്ജി; 'ജോലി സ്ഥലത്ത് ഗുണനിലവാരമുള്ള ശിശു സംരക്ഷണ സംവിധാനം ഉറപ്പാക്കാനാവണം'

ന്യൂഡെൽഹി: (www.kvartha.com 03.04.2022) മാതൃത്വം സ്ത്രീകളുടെ തൊഴിലിന് തടസമാകരുതെന്നും ജോലിസ്ഥലത്ത് ഗുണനിലവാരമുള്ള ശിശു സംരക്ഷണം ഉറപ്പാക്കുന്നത് സ്ത്രീ ശാക്തീകരണത്തിന് മാതൃത്വം തടസമാകില്ലെന്ന് ഉറപ്പാക്കുമെന്നും സുപ്രീം കോടതി ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞു.
   
Maternity Should Not Be Barrier In Women's Career: Supreme Court Judge, Newdelhi, News, Top-Headlines, Women, Supreme Court, Judge, National.

സ്ത്രീകളുടെ സമ്പൂർണവും തുല്യവുമായ പങ്കാളിത്തം കൂടാതെ ഒരു രാജ്യത്തിനോ സമൂഹത്തിനോ സമ്പദ്‌വ്യവസ്ഥയ്‌ക്കോ അതിന്റെ ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് ഡെൽഹി ഹൈകോടതിയിലെ ഒരു ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു. കൂടുതൽ അമ്മമാർ തൊഴിൽ മേഖലകളിൽ ചേരുന്നതിനും അതിൽ പങ്കാളികളാകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിന് ഗുണനിലവാരമുള്ള ശിശുപരിപാലനം അത്യന്താപേക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ പ്രവേശനം വർധിച്ചിട്ടും അഭിഭാഷകവൃത്തി ഉൾപെടെയുള്ള തൊഴിൽ മേഖലകളിൽ നിന്ന് സ്ത്രീകൾ പുറത്തുപോകുന്നതിന്റെ നിരാശാജനകമായ പ്രവണതയും സുപ്രീം കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. മാതാപിതാക്കളാകുമ്പോൾ ഒരു ബദൽ പരിചാരകന്റെ അഭാവമാണ് ഇതിന് പിന്നിലെ ഒരു കാരണമെന്ന് അവർ പറഞ്ഞു. രക്ഷാകർതൃത്വം ഒരു കൂട്ടുത്തരവാദിത്തമാണെങ്കിലും, കുട്ടികളെ വളർത്തുന്നത് മാതാവിന്റെ ഉത്തരവാദിത്തമാണെന്ന് ജഡ്ജിമാർ ഉൾപെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ആഴത്തിൽ വേരൂന്നിയ ഒരു ചിന്താഗതി ഉണ്ടെന്നും നാഗരത്‌ന കൂട്ടിച്ചേർത്തു.

Keywords: Maternity Should Not Be Barrier In Women's Career: Supreme Court Judge, Newdelhi, News, Top-Headlines, Women, Supreme Court, Judge, National.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?