ഭാര്യയുടെ ക്രൂരതയും ഒറ്റപ്പെട്ട വ്യഭിചാരവും പ്രവർത്തനങ്ങളും ജീവനാംശത്തിന് തടസമല്ലെന്ന് ഡെൽഹി ഹൈകോടതി; യുവാവിന്റെ ഹർജി തള്ളി
ന്യൂഡെൽഹി: (www.kvartha.com 15.04.2022) ഭാര്യയുടെ ക്രൂരതയും ഒറ്റപ്പെട്ട വ്യഭിചാര പ്രവർത്തനങ്ങളും ഭർത്താവിൽ നിന്ന് ജീവനാംശം ലഭിക്കുന്നതിൽ നിന്ന് അവരെ തടയില്ലെന്ന് ഡെൽഹി ഹൈകോടതി. ഭാര്യക്ക് പ്രതിമാസ ജീവനാംശം നൽകണമെന്ന കീഴ് കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഭർത്താവിന്റെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. ഭാര്യയുടെ തുടർചയായതും ആവർത്തിച്ചുള്ളതുമായ വ്യഭിചാര പ്രവർത്തനങ്ങൾക്ക് മാത്രമേ ജീവനാംശം നൽകുന്നതിന് നിയമപരമായ ഇളവ് ലഭിക്കൂ എന്ന് വിധിന്യായത്തിൽ ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് പറഞ്ഞു.
ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി) സെക്ഷൻ 125 പ്രകാരം പുറപ്പെടുവിച്ച ഉത്തരവിൽ കീഴ് കോടതി, 2020 ഓഗസ്റ്റ് മുതൽ ഭർത്താവ് പ്രതിമാസം 15,000 രൂപ വീതം ഭാര്യക്ക് നൽകണമെന്ന് നിർദേശിച്ചിരുന്നു. വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട്, ഭാര്യയുടെ ക്രൂരത, വ്യഭിചാരം, ഒളിച്ചോടൽ തുടങ്ങി നിരവധി കാരണങ്ങളാൽ ജീവനാംശം നൽകാനുള്ള നിർദേശം നിലനിർത്താനാവില്ലെന്ന് ഭർത്താവ് വാദിച്ചു.
ഭർത്താവ് പറഞ്ഞ ന്യായങ്ങൾ തള്ളിയ ഹൈക്കോടതി, ക്രൂരതയുടെയും പീഡനത്തിന്റെയും കാരണങ്ങൾ ന്യായീകരിക്കാനാവില്ലെന്നും, ക്രൂരതയുടെ പേരിൽ വിവാഹമോചനം നൽകുന്ന കേസുകളിൽ പോലും കോടതികൾ ഭാര്യക്ക് ജീവനാംശം നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭാര്യ വ്യഭിചാരത്തിൽ ജീവിച്ചിരുന്നുവെന്ന് ഭർത്താവ് കൃത്യമായ തെളിവുകൾ സഹിതം സ്ഥാപിക്കണം, ഒറ്റപ്പെട്ട് അല്ലെങ്കിൽ വല്ലപ്പോഴുമുള്ള വ്യഭിചാര പ്രവൃത്തികൾ 'വ്യഭിചാരത്തിൽ ജീവിക്കുന്നത്' ആയി കണക്കാക്കില്ലെന്നും കോടതി വ്യക്തമാക്കി.
Keywords: New Delhi, India, News, Youth, Court, Court Order, Appeal, Wife, Husband, High Court, Judge, Top-Headlines, Case, Cruelty, isolated adultery acts by wife no bar for alimony: Delhi HC.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment