'യൂനിയന്‍ പ്രചാരക് സംഘ് കമീഷന്‍': പുതിയ യുപിഎസ്‌സി ചെയര്‍മാന്റെ നിയമനത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി


ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ യുപിഎസ്‌സി (യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍) ചെയര്‍മാന്റെ നിയമനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുപിഎസ്‌സി എന്നാല്‍, ഇപ്പോള്‍ യൂനിയന്‍ പ്രചാരക് സംഘ് കമീഷന്‍ എന്നായിരിക്കുന്നു. 

ഇന്‍ഡ്യന്‍ ഭരണഘടന ദിനംപ്രതി തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പുതിയ യുപിഎസ്‌സി ചെയര്‍മാനായി നിയമിതനായ മനോജ് സോനിയുടേത് രാഷ്ട്രീയനിയമനമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പൊളിറ്റികല്‍ സയന്‍സിലും ഇന്റര്‍നാഷനല്‍ റിലേഷന്‍സിലും ഉന്നത വിദ്യാഭ്യാസം നേടിയ മനോജ് സോനി പോസ്റ്റ് കോള്‍ഡ് വാര്‍ ഇന്റര്‍നാഷനല്‍ സിസ്റ്റമിക് ട്രാന്‍സിഷന്‍ ആന്‍ഡ് ഇന്‍ഡോ യുഎസ് റിലേഷന്‍സ് എന്ന വിഷയത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. അകാഡമികരംഗത്ത് ശ്രദ്ധേയമായ മനോജ് സോനിയുടെ ഗവേഷണ പ്രബന്ധം പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതായും യുപിഎസ്‌സി വ്യക്തമാക്കുന്നു. 

ഗുജറാതിലെ മഹാരാജ സായാജിറാവോ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന മനോജ് സോനി ഗുജറാത് കലാപത്തെ ആസ്പദമാക്കി 'ഇന്‍ സര്‍ച് ഓഫ് എ തേര്‍ഡ് സ്‌പേസ്' എന്ന പേരില്‍ ബിജെപിക്ക് അനുകൂലമായി പുസ്തകം എഴുതിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഛോട്ടാ മോദി എന്നറിയപ്പെടിരുന്ന മനോജ് സോനിയാണ് മോദിയുടെ പ്രസംഗങ്ങള്‍ എഴുതി തയാറാക്കി നല്‍കിയിരുന്നതെന്നും ആരോപണങ്ങളുണ്ട്.

News, National, India, New Delhi, Rahul Gandhi, Criticism, BJP, RSS, Politics, party, Top-Headlines, 'Union Pracharak Sangh Commission': Rahul on Appointment of New UPSC Chairman


തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗവും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ ജവഹര്‍ സര്‍കാര്‍ മനോജ് സോനിയെ വര്‍ഗീയ ഹിന്ദുവാദിയായ സന്യാസി എന്നാണ് വിശേഷിപ്പിച്ചത്.

യുപിഎസ്‌സി നിഷ്പക്ഷമായിരിക്കെ, ഭാരതീയ ജനതാ പാര്‍ടിയുമായും (ബിജെപി) രാഷ്ട്രീയ സ്വയം സേവക് സംഘുമായും (ആര്‍എസ്എസ്) അടുത്ത ബന്ധമുണ്ടെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണമുണ്ട്.

Keywords: News, National, India, New Delhi, Rahul Gandhi, Criticism, BJP, RSS, Politics, party, Top-Headlines, 'Union Pracharak Sangh Commission': Rahul on Appointment of New UPSC Chairman

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?