മലയാളം, തമിഴ്, കന്നട ഭാഷകളില്‍ നടത്തുന്ന പരീക്ഷകള്‍ക്കൊപ്പം ഇന്‍ഗ്ലീഷ് ചോദ്യങ്ങള്‍കൂടി നല്‍കുന്നത് പരിഗണനയിലെന്ന് പി എസ് സി

തിരുവനന്തപുരം: (www.kvartha.com 13.04.2022) മലയാളം, തമിഴ്, കന്നട ഭാഷകളില്‍ നടത്തുന്ന പരീക്ഷകള്‍ക്കൊപ്പം ഇന്‍ഗ്ലീഷ് ചോദ്യങ്ങള്‍കൂടി നല്‍കുന്നത് സജീവ പരിഗണനയിലാണെന്ന് പി എസ് സി. മനുഷ്യാവകാശ കമീഷനെയാണ് പി എസ് സി ഇക്കാര്യം അറിയിച്ചത്. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ സമര്‍പിച്ച പരാതിയിലാണ് നടപടി.

തമിഴ് മീഡിയം ചോദ്യ പേയ്പറുകളില്‍ തര്‍ജമ പിശകുകളും അക്ഷരത്തെറ്റുകളും സംഭവിക്കുന്നത് കാരണം ജോലിക്കുള്ള അവസരം നഷ്ടമാവുകയാണെന്ന പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പി എസ് സി സെക്രടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Thiruvananthapuram, News, Kerala, PSC, Examination, Complaint, Malayalam, Tamil, Kannada, Questions, English, Along with Malayalam, Tamil and Kannada questions, English will also be considered.

തര്‍ജമ പിശകുകള്‍ കമീഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പി എസ് സി സമ്മതിച്ചു. മലയാളം, തമിഴ്, കന്നട ഭാഷകളില്‍ നടത്തുന്ന പരീക്ഷകള്‍ക്കാണ് ഇന്‍ഗ്ലീഷ് ചോദ്യങ്ങള്‍കൂടി നല്‍കാന്‍ ആലോചിക്കുന്നത്. എത്രയും വേഗം പരാതിക്ക് പരിഹാരം കാണണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു.

Keywords: Thiruvananthapuram, News, Kerala, PSC, Examination, Complaint, Malayalam, Tamil, Kannada, Questions, English, Along with Malayalam, Tamil and Kannada questions, English will also be considered.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?