അമിത് ഷായുടെ ഹിന്ദി പരാമര്‍ശത്തിന് പിന്നാലെ 'തമിഴനങ്ങ്' ചിത്രവും കവിതയും ട്വിറ്ററിൽ പങ്കിട്ട് എ ആർ റഹ്‌മാൻ; പോസ്റ്റ് വൈറൽ

ന്യൂഡെല്‍ഹി: (www.kvartha.com 10.04.2022) 'ഇൻഗ്ലീഷിന് പകരം ഹിന്ദി സംസാരിക്കൂ' എന്ന അമിത് ഷായുടെ പരാമര്‍ശത്തിന് പിന്നാലെ പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. തമിഴ് ദേവിയുടെ ('തമിഴനങ്ങ്') ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കിട്ടു, ഒപ്പം ആധുനിക തമിഴ് കവി ഭാരതിദാസന്‍ എഴുതിയ 'നമ്മുടെ അസ്തിത്വത്തിന്റെ വേര് പ്രിയപ്പെട്ട തമിഴാണ്' എന്ന ഒരു വരിയും കുറിച്ചു.
  
New Delhi, India, News, Tamil, Tamilnadu, A.R Rahman, Twitter, Social Media, Hindi, English, Language, Amit Shah, Amid Amit Shah’s Hindi remark controversy, AR Rahman shares post saying ‘Tamil is root of our existence’.

എആര്‍ റഹ്‌മാന്റെ തമിഴ് ദേവിയുടെ ചിത്രവും വരികളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ശനിയാഴ്ച രാത്രി 11 മണിക്കാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനകം ഏകദേശം 13,000 റീട്വീറ്റുകള്‍ ലഭിച്ചു. എ ആര്‍ റഹ്‌മാന്‍ മറ്റേതൊരു ഭാഷയേക്കാളും തമിഴില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. സ്ലംഡോഗ് മില്യനയര്‍ എന്ന ചിത്രത്തിന് രണ്ട് ഓസ്‌കാര്‍ നേടിയപ്പോള്‍ എ ആര്‍ റഹ്‌മാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത് 'എല്ലാപുഗസും ഇരൈവാനുകൂ' (എല്ലാ സ്തുതിയും ദൈവത്തിനാണ്) എന്ന വാക്കുകളോടെയാണ്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇൻഗ്ലീഷ് സംസാരിക്കാതെ ഹിന്ദിയിലാണ് സംസാരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. എആര്‍ റഹ്‌മാന്‍ പങ്കുവെച്ച ചിത്രത്തില്‍ തമിഴ് ദേവി വെള്ളവസ്ത്രം ധരിച്ച് തലമുടി തുറന്ന് കുന്തം ചൂണ്ടി നൃത്തം ചെയ്യുന്നത് കാണാം.

'തമിഴ് ദേവി' എന്നത് തമിഴ് തായ് വാഴ്ത്ത് അല്ലെങ്കില്‍ തമിഴ് ദേശീയ ഗാനത്തില്‍ നിന്നുള്ള ഒരു പദമാണ്. മനോന്മണിയം സുന്ദരം പിള്ളയുടെ രചിച്ച ഈ ഗാനത്തിന് എം എസ് വിശ്വനാഥനാണ് ഈണം പകര്‍ന്നത്. കവി പാവേന്ദര്‍ ഭാരതീശന്റെ 'തമിഴ്ക്കും അമുദേന്ദ്രു പേര്‍' (തമിഴ് എലിക്സിര്‍ എന്നും അറിയപ്പെടുന്നു) എന്ന കവിതയിലെ ഒരു വരിയാണ് തമിഴ് ദേവിയുടെ ചിത്രത്തിനൊപ്പം എആര്‍ റഹ്‌മാന്‍ കുറിച്ചത്.


Keywords: New Delhi, India, News, Tamil, Tamilnadu, A.R Rahman, Twitter, Social Media, Hindi, English, Language, Amit Shah, Amid Amit Shah’s Hindi remark controversy, AR Rahman shares post saying ‘Tamil is root of our existence’.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?