ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടികളെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് ഉഡുപി ഗവ. പിയു കോളജ് മാനജ്‌മെന്റ് കമിറ്റി വൈസ് പ്രസിഡണ്ട്; 'വിദ്യാർഥികളുടെ കുടുംബങ്ങളെ ബഹിഷ്‌കരിക്കണം'

മംഗ്ളുറു: (https://ift.tt/JceQdbI) ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടികളെ ശരീഅത് നിയമപ്രകാരം കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കുന്നുവോ അതുപോലെ അവരെ കല്ലെറിഞ്ഞ് കല്ലെറിഞ്ഞ് കൊല്ലണമെന്ന് ഹിന്ദുത്വ സംഘടനകളുടെ നേതാവും ഉഡുപി ഗവ. പിയു കോളജ് മാനജ്‌മെന്റ് കമിറ്റി വൈസ് പ്രസിഡന്റുമായ യശ്പാൽ സുവർണ. നിരപരാധികളായ കുട്ടികൾ അവരുടെ ഇരകളാകുന്നതിന് മുമ്പ് സർകാർ ഉണർന്ന് പ്രവർത്തിക്കണം. അല്ലാഹ് അക്‌ബർ എന്ന് വിളിച്ച വിദ്യാർഥിക്ക് പണം നൽകിയ മൈമൂമയ്‌ക്കെതിരെയും എംഎൽഎയ്‌ക്കെതിരെയും അന്വേഷണം വേണമെന്നും മാധ്യമങ്ങളോട് സംസാരിച്ച സുവർണ ആവശ്യപ്പെട്ടു.

      
Yashpal Suvarna suggests stoning to death of six hijab demanding girl students, Karnataka, Mangalore, News, Top-Headlines, Death,Government, Students, MLA,Cash, Investigation, Wise-president, Chief minister.

'ആറ് ഹിജാബ് വിദ്യാർഥികൾക്ക് പിന്നിൽ ഒരു തീവ്രവാദ സംഘടനയാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഇതനുസരിച്ച് അൽഖ്വയ്ദ നേതാവ് ആ വിദ്യാർഥികൾക്ക് പിന്തുണ നൽകുന്നുണ്ട്. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന, ഹിന്ദു രാഷ്ട്രത്തെ സംരക്ഷിക്കുന്ന ധീരനായ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വേണ്ടുന്ന ഒരു സാഹചര്യമാണ് അഭിമുഖീകരിക്കുന്നത്.

വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും എതിരെ എൻഐഎ അന്വേഷണം നടത്തണം. മുസ്ലീം സംഘടനകളെ വേരോടെ പിഴുതെറിയണം. ആ വിദ്യാർഥിനികളുടെ കുടുംബങ്ങളെ ബഹിഷ്‌കരിക്കണം. ആറ് ഭീകരരെ രാജ്യത്ത് നിന്ന് തുരത്തണം. അടുത്ത 24 മണിക്കൂറിനുള്ളിൽ സർകാർ നടപടിയെടുക്കണം. ഇരുന്ന് പത്രപ്രസ്താവനകൾ നടത്തിയിട്ട് കാര്യമില്ല. ശിഖിരങ്ങൾ മുറിക്കുന്നതിന് പകരം വേരുകൾ പിഴുതെറിഞ്ഞാലേ നീതി ലഭിക്കൂ. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉള്ളാൾ സ്വദേശിനിയായ യുവതിയുമായി ആറ് വിദ്യാർഥികൾക്ക് ബന്ധമുള്ളതായി സംശയമുണ്ട്.

ആദ്യം ഹിജാബ് വിവാദം ഉയർന്നപ്പോൾ ഒരു തീരുമാനമെടുത്തിരുന്നെങ്കിൽ വിഷയം നീണ്ടുപോകില്ലായിരുന്നു. ഹിജാബ്, ബിസിനസ് നിരോധനം, അസാൻ നിയന്ത്രണം, ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണം. നമ്മൾ മുസ്ലീങ്ങളെ ആശ്രയിക്കേണ്ടതില്ല. മുസ്ലീങ്ങൾ കൃഷിയിൽ മുഴുകുന്ന തരത്തിലുള്ളവരല്ല. ഹിജാബ് വിവാദത്തെ തുടർന്ന് ഹർഷ നേരത്തെ കൊല്ലപ്പെട്ടിരുന്നു. മുസ്ലീം സംഘടനകൾ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഉടനടി തീരുമാനങ്ങൾ എടുക്കണമെന്നും യശ്പാൽ സുവർണ കൂട്ടിച്ചേർത്തു.

Keywords: Yashpal Suvarna suggests stoning to death of six hijab demanding girl students, Karnataka, Mangalore, News, Top-Headlines, Death,Government, Students, MLA,Cash, Investigation, Vice-president, Chief minister.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?