സ്ത്രീധനത്തെ വാഴ്ത്തിയുള്ള നഴ്‌സിംഗ് വിദ്യാർഥികൾക്കുള്ള വിവാദ പാഠപുസ്തകം; നടപടിയെടുക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ദേശീയ വനിതാ കമീഷൻ
ന്യൂഡെൽഹി: (www.kvartha.com 06.04.2022) സ്ത്രീധന സമ്പ്രദായത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും പട്ടികപ്പെടുത്തുന്ന നഴ്‌സിംഗ് വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിനെതിരെ നടപടിയെടുക്കാൻ ദേശീയ വനിതാ കമീഷൻ (NCW) വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടു. ടി കെ ഇന്ദ്രാണി എഴുതിയിരിക്കുന്ന ഈ പാഠപുസ്തകം ഇൻഡ്യൻ നഴ്സിംഗ് കൗണ്‍സില്‍ (INC) സിലബസിന് കീഴില്‍ വരുന്നതാണ്.
ഗൗരവതരമായ വിഷയമാണെന്നും ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വനിതാ കമീഷൻ പ്രസ്താവനയിൽ പറഞ്ഞു. ഇത് സ്ത്രീധനത്തിന്റെ നിലവിലെ ഭീഷണിയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കമീഷൻ വ്യക്തമാക്കി.
ചെന്നൈയിലെ നഴ്‌സിങ് കോളജിലെ മുന്‍ അധ്യാപിക കൂടിയായ ടി കെ ഇന്ദ്രാണി എഴുതിയ 'ടെക്സ്റ്റ്ബുക് ഓഫ് സോഷ്യോളജി ഫോര്‍ നഴ്‌സസ്' എന്ന പുസ്തകത്തിലെ മെറിറ്റ്‌സ് ആന്‍ഡ് അഡ്വാന്റേജസ് ഓഫ് ഡൗറി എന്ന പാഠഭാഗമാണ് വിവാദമായത്. പാഠഭാഗം പിന്‍വലിക്കണമെന്ന് നഴ്‌സിങ് കൗണ്‍സിലും നിർദേശിച്ചു.
Powered by Info News For You

Keywords: New Delhi, India, News, Top-Headlines, Book, Minister, Women, Minister, Education, Students, Chennai, College, Teacher, Writer, NCW asks Union education minister to take action over book listing 'merits' of dowry.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment