ഇംഗ്ലീഷിന് ബദലായി ഹിന്ദി സ്വീകരിക്കണമെന്ന് അമിത് ഷാ, പ്രാദേശിക ഭാഷകളല്ല; 'പൗരന്മാർ സംസാരിക്കുമ്പോൾ അത് ഇൻഡ്യയുടെ ഭാഷയിലായിരിക്കണം'

ന്യൂഡൽഹി: (www.kvartha.com 08.04.2022) ഇൻഗ്ലീഷിന് ബദലായി ഹിന്ദി സ്വീകരിക്കണമെന്നും പ്രാദേശിക ഭാഷകളല്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർകാർ ഭരണത്തിന്റെ മാധ്യമം ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു, ഇത് തീർചയായും ഹിന്ദിയുടെ പ്രാധാന്യം വർധിപ്പിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
  
New Delhi, India, News, Amit Shah, Home Minister, Minister, BJP, Hindi, English, Local Languages, Languages, Parliament, Study, Committee, President, Report, Top-Headlines, Hindi should be accepted as alternative to English, not to local languages: Home Minister Amit Shah.

ഇപ്പോൾ മന്ത്രിസഭയുടെ 70 ശതമാനം അജൻഡയും ഹിന്ദിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക ഭാഷയായ ഹിന്ദിയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയമാണിത്.
പ്രാദേശിക ഭാഷകളല്ല, ഇൻഗ്ലീഷിന് ബദലായി ഹിന്ദിയെ അംഗീകരിക്കണം. മറ്റ് പ്രാദേശിക ഭാഷകളിലെ വാക്കുകൾ സ്വീകരിച്ച് ഹിന്ദിയെ വഴക്കമുള്ളതാക്കിയില്ലെങ്കിൽ അത് പ്രചരിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. വിവിധ ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ അത് ഇൻഡ്യയുടെ ഭാഷയിലായിരിക്കണമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ഷാ ഊന്നൽ നൽകിയത്. ഒന്നാമതായി, സമിതിയുടെ റിപോർടിൻറെ ഒന്ന് മുതൽ 11 വരെ വാല്യങ്ങൾ വരെയുള്ള ശുപാർശകൾ നടപ്പിലാക്കുന്നതിനായി ജൂലൈയിൽ ഒരു യോഗം ചേരാൻ അഭ്യർഥിച്ചു. ആ യോഗത്തിൽ വോളിയം തിരിച്ചുള്ള റിപോർട് നടപ്പാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ഭാഷാ സമിതി സെക്രടറി അംഗങ്ങളെ അറിയിക്കണമെന്നും ഷാ പറഞ്ഞു.

രണ്ടാമതായി, ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹിന്ദിയെക്കുറിച്ചുള്ള പ്രാഥമിക പരിജ്ഞാനം നൽകേണ്ടതിന്റെ ആവശ്യകതയും ഹിന്ദി അധ്യാപന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂന്നാമതായി, ഹിന്ദി നിഘണ്ടു പരിഷ്കരിച്ച് പുനഃപ്രസിദ്ധീകരിക്കാൻ ആഭ്യന്തരമന്ത്രി നിർദേശിച്ചു. സമിതിയുടെ റിപോർടിന്റെ 11-ാം വാല്യം രാഷ്ട്രപതിക്ക് അയയ്ക്കുന്നത് ഷാ ഏകകണ്ഠമായി അംഗീകരിച്ചു.

നിലവിലെ ഔദ്യോഗിക ഭാഷാ സമിതി പ്രവർത്തിക്കുന്ന വേഗത അപൂർവമായി മാത്രമേ മുമ്പ് കണ്ടിട്ടുള്ളൂവെന്നും സമിതിയുടെ ഒരേ കാലയളവിൽ മൂന്ന് റിപോർടുകൾ രാഷ്ട്രപതിക്ക് അയച്ചത് എല്ലാവരുടെയും കൂട്ടായ നേട്ടമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ബന്ധപ്പെട്ട എല്ലാ സെക്രടറിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം, ഔദ്യോഗിക ഭാഷാ സമിതി റിപോർടിന്റെ ഒന്ന് മുതൽ 11 വരെയുള്ള വാല്യങ്ങളിലെ ശുപാർശകൾ നടപ്പാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്യാൻ ഒരു ഇംപ്ലിമെന്റേഷൻ കമിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒമ്പത് ഗോത്രവർഗ സമുദായങ്ങൾ അവരുടെ ഭാഷാ ലിപികൾ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. ഇതിനു പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനങ്ങളിലും പത്താം ക്ലാസ് വരെയുള്ള സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാനും ധാരണയായി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ അജയ് കുമാർ മിശ്ര, നിസിത് പ്രമാണിക്, ഔദ്യോഗിക ഭാഷാ പാർലമെന്ററി കമിറ്റി വൈസ് ചെയർമാൻ ഭർതൃഹരി മഹ്താബ് എന്നിവരും സമിതിയിലെ മറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

Keywords: New Delhi, India, News, Amit Shah, Home Minister, Minister, BJP, Hindi, English, Local Languages, Languages, Parliament, Study, Committee, President, Report, Top-Headlines, Hindi should be accepted as alternative to English, not to local languages: Home Minister Amit Shah.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?