റിയാദില്‍ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ പ്രവാസി വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: (www.kasargodvartha.com 18.04.2022) രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ പ്രവാസി വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. റിയാദിലെ പ്രമുഖ ഇന്‍ഡ്യന്‍ ഗൈനകോളജിസ്റ്റും അല്‍ഫലാഹ് ആശുപത്രിയിലെ ഡോക്ടറുമായ തമിഴ്നാട് സ്വദേശി ഡോ. സത്യഭാമ ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.

ഉടന്‍ തന്നെ സത്യഭാമയെ സഊദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 20 വര്‍ഷമായി അല്‍ഫലാഹ് ആശുപത്രിയില്‍ ഗൈനകോളജിസ്റ്റായി ജോലി ചെയ്യുകയാണ് ഡോ. സത്യഭാമ. ബ്രിടനിലുള്ള മകന്‍ ഡോ. വരുണ്‍ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്. യുഎസിലുള്ള മറ്റൊരു മകന്‍ നാട്ടിലെത്തും. ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.

Riyadh, News, Gulf, World, Top-Headlines, Doctor, Death, Hospital, Expat woman doctor died in Riyadh.

Keywords: Riyadh, News, Gulf, World, Top-Headlines, Doctor, Death, Hospital, Expat woman doctor died in Riyadh.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?